കോട്ടയം: കെവിന് വധക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കണമെന്ന പ്രോസിക്യൂഷെൻറ ആ വശ്യം കോടതി അംഗീകരിച്ചു. പ്രണയവിവാഹത്തിെൻറ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ആറുമാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്നും കോട്ടയം അഡീഷനല്‍ സെഷന്‍സ് നാലാം കോടതി ജഡ്ജി കെ.ജി. സനൽകുമാർ ഉത്തരവിട്ടു. വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.എസ്. അജയനാണ് അപേക്ഷ നല്‍കിയത്. ദുരഭിമാനക്കൊലക്കേസുകളുടെ വിചാരണ, കുറ്റപത്രം നൽകി ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തിൽ ജാതിയുടെ പേരിലുണ്ടായ ആദ്യ കൊലപാതകമെന്നായിരുന്നു സ്പെഷൽ പ്രോസിക്യൂട്ടറുടെ വാദം. അതേസമയം, നീനുവും കെവിനും ക്രൈസ്തവ സമുദായങ്ങളാണെന്നും ദുരഭിമാനക്കൊലയുെട ഗണത്തിൽ ഇതിനെ കാണാനാകില്ലെന്നും അതിവേഗ വിചാരണ ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇത് കോടതി തള്ളി. ദുരഭിമാനക്കൊലയാണെന്ന് ഇൗ ഘട്ടത്തിൽ പറയാനാകില്ലെന്ന് നിരീക്ഷിച്ച കോടതി, ഇത്തരം േകസുകൾ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന സുപ്രീംകോടതി വിധി ഇതിന് ബാധകമായിരിക്കുമെന്ന് വ്യക്തമാക്കി. വിചാരണ തുടങ്ങുന്ന തീയതി നിശ്ചയിക്കുന്നതടക്കമുള്ള നടപടിക്കായി കേസ് 21ലേക്ക് മാറ്റി.
കോട്ടയം നട്ടാശ്ശേരി എസ്.എച്ച് മൗണ്ട് വട്ടപ്പാറ ജോസഫിെൻറ മകൻ കെവിൻ പി.ജോസഫിനെ (23) കഴിഞ്ഞ മേയ് 27 പുലർച്ച 2.30ന് മാന്നാനത്തെ ബന്ധുവീട്ടിൽനിന്ന് ഭാര്യാ ബന്ധുക്കളടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോകുകയും പിറ്റേന്നു പുലർച്ച തെന്മലക്കുസമീപം ചാലിയക്കര തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു. പ്രണയത്തിെൻറ പേരിൽ ഭാര്യ നീനുവിെൻറ ബന്ധുക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. നീനുവിെൻറ പിതാവ് ചാക്കോയടക്കം കേസിൽ 14 പ്രതികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.