കോട്ടയം: നീനുവിനെ വിട്ടുകിട്ടാന്‍ വേണ്ടിയാണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്ന് ഒന്നാം പ്രതിയും നീനുവിെൻറ സഹോദരനുമായ ഷാനു ചാക്കോ. എന്നാൽ, മർദിക്കുകയോ െകാലപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച മൊഴികൾ കള്ളമാണെന്നും ഷാനു പറഞ്ഞു.
കെവിനെ തെൻറ ഉടമസ്ഥതയിലുള്ള ഐ 20 കാറിലാണ് തട്ടിക്കൊണ്ടുപോയെന്ന മൊഴി ഒമ്പതാം പ്രതി ടിൻറു ജെറോം നിഷേധിച്ചു. തെൻറ പേരിലുള്ള ഐ20 കാര്‍ സംഭവം നടക്കുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പ് ഭാര്ഗവന് എന്നയാള്‍ക്ക് വാടകക്ക് കൊടുത്തിരിക്കുകയായിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് കാര്‍ എവിടെയായിരുന്നുെവന്ന് അറിയില്ലായിരുന്നുവെന്നും ടിൻറു മൊഴിനല്‍കി.
കെവിന് വധക്കേസില്‍ കോടതി നേരിട്ട് പ്രതികളെ വിചാരണ ചെയ്യുന്നത് വ്യാഴാഴ്ച പൂർത്തിയായി. 113 സാക്ഷികളുടെ മൊഴി അടിസ്ഥാനമാക്കി 320ഓളം ചോദ്യങ്ങളാണ് പ്രതികളോട് ചോദിച്ചത്. ജഡ്ജിയുടെ ചോദ്യങ്ങളെല്ലാം പ്രതികൾ നിഷേധിച്ചു.
ഈ മാസം ഏട്ടിനാണ് ഇനി വിചാരണ. അന്ന് പ്രതികൾക്ക് എന്തെങ്കിലും തെളിവ് നല്കാനുണ്ടെങ്കില് ഹാജരാക്കാം. പിന്നീട് അന്തിമവിചാരണക്കുള്ള തീയതി തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.