സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണം തി​രി​ച്ച​ടി​യാ​യി; കേ​ര​ള​ത്തി​ന് മ​ണ്ണെ​ണ്ണ​യു​ടെ  ആ​വ​ശ്യ​മി​ല്ലെ​ന്ന് കേ​ന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം പൂർണമായി നിർത്തലാക്കാൻ കേന്ദ്ര തീരുമാനം. ഇതി​െൻറ ഭാഗമായി മൂന്നുമാസം കൂടുേമ്പാൾ അഞ്ച് ശതമാനം വീതം മണ്ണെണ്ണ വെട്ടിക്കുറക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാന സർക്കാറിനെ അറിയിച്ചു. വെള്ളിയാഴ്ച ഇതു സംബന്ധിച്ച അറിയിപ്പ് ഭക്ഷ്യപൊതുവിതരണ വകുപ്പിന് ലഭിച്ചു. അതേസമയം, മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ ആവശ്യമുണ്ടെങ്കിൽ അവരുടെ വിവരം ഉടൻ നൽകണമെന്നും നിർേദശിച്ചിട്ടുണ്ട്.ഏപ്രിൽ മുതൽ കേരളത്തിന് റേഷൻ പഞ്ചസാര അനുവദിക്കില്ലെന്ന് കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. ഇതിന് പുറമെയാണ് മണ്ണെണ്ണ‍യും നിർത്തലാക്കാൻ ഒരുങ്ങുന്നത്. േമയ് മുതൽ സമ്പൂർണ വൈദ്യുതീകരണത്തിലേക്ക് നീങ്ങുന്ന കേരളത്തിന് മണ്ണെണ്ണയുടെ ആവശ്യമില്ലെന്നും പാചകവാതകത്തിനും മണ്ണെണ്ണക്കും ഒരുപോലെ സബ്സിഡി അനുവദിക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര നിലപാടെന്നും മന്ത്രി പി. തിലോത്തമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മണ്ണെണ്ണ സബ്സിഡിയിലൂടെ 111 കോടിയുടെ അധികബാധ്യതയാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. 

എന്നാൽ കേരളത്തിൽ മത്സ്യബന്ധന ബോട്ടുകളിൽ മെണ്ണണ്ണയാണ് ഉപയോഗിക്കുന്നത്. കൂടാതെ, ഹൈറേഞ്ചുകളിലും ധാരാളം പേർ തണുപ്പ് കാലത്ത് മ െണ്ണണ്ണയെ ആശ്രയിക്കാറുണ്ട്. ഈ ഘട്ടത്തിൽ മണ്ണെണ്ണ വിഹിതം പൂർണമായി നിർത്തലാക്കരുതെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനെ തുടർന്നാണ് മണ്ണെണ്ണ ആവശ്യമുള്ള മത്സ്യത്തൊഴിലാളികളുടെ പട്ടിക നൽകാൻ നിർദേശിച്ചത്.നിലവിൽ എല്ലാ കാർഡുടമകൾക്കും അര ലിറ്റർ മണ്ണെണ്ണ 10.50 രൂപക്കാണ് കൊടുക്കുന്നത്. ഏപ്രിൽ^ ജൂൺ മാസത്തേക്ക് 15,456 കിലോ ലിറ്റർ മണ്ണെണ്ണയാണ് അനുവദിച്ചത്. ഒരു വർഷം മുമ്പ് 26,660 കിലോ ലിറ്റർ കിട്ടിക്കൊണ്ടിരുന്നിടത്താണ് ഇത്. നിലവിൽ ഒരു കാർഡ് ഉടമക്ക് കാൽ ലിറ്റർ മണ്ണെണ്ണപോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്. 2012^13 കാലയളവിൽ  അധികം വന്ന 30,300  കി.ലിറ്റർ മണ്ണെണ്ണ  മത്സ്യത്തൊഴിലാളികൾക്ക് മറിച്ചുവിറ്റെന്ന്  കേന്ദ്ര പെട്രോളിയം മന്ത്രാലയം കണ്ടെത്തിയിരുന്നു. മറിച്ചുവിറ്റ വിഹിതം തിരിച്ചുപിടിക്കാൻ 2014 ഡിസംബർ 31ന് ഉത്തരവിറക്കുകയും ഘട്ടം ഘട്ടമായി സംസ്ഥാനവിഹിതം വെട്ടിക്കുറക്കുകയുമായിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചെങ്കിലും വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്. 

നേരത്തേ ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കിയതോടെ രണ്ട് മെട്രിക് ടൺ അരിയുടെ കുറവാണുണ്ടായത്. ഇത് പുനഃസ്ഥാപിച്ച് നൽകണമെന്ന ആവശ്യവും കേന്ദ്ര ഭക്ഷ്യമന്ത്രാലയം ദിവസങ്ങൾക്കുമുമ്പ് തള്ളിയിരുന്നു. അരിവഹിതം കുറഞ്ഞതോടെ നേരത്തേ 3.34 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകിയ സ്ഥാനത്ത് ഇപ്പോൾ 1.54 കോടി പേർക്കാണ്  ലഭിക്കുന്നത്.

Tags:    
News Summary - kerosene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.