Posted On
date_range Updated On
date_range കേരളീയം: ‘കേരളവും പ്രവാസി സമൂഹവും’ നോര്‍ക്ക സെമിനാര്‍ നാളെ
തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഭാഗമായി നോര്‍ക്കയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘കേരളവും പ്രവാസി സമൂഹവും’ എന്ന വിഷയത്തിലുള്ള സെമിനാര്‍ ഞായറാഴ്ച നടക്കും. കേരളാ നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന സെമിനാറിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും.
മന്ത്രി കെ. കൃഷ്ണൻകുട്ടി ഉപാധ്യക്ഷനാകും. നോർക്ക, ഇൻഡസ്ട്രീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല പ്രവാസികാര്യ വകുപ്പ് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അംഗം പ്രഫ. കെ.രവിരാമൻ മോഡറേറ്ററാകും. ലോകത്തെമ്പാടുമുളള കേരളീയ പ്രവാസിസമൂഹവുമായി ബന്ധപ്പെട്ട് വിവിധവിഷയങ്ങളില്‍ 12 പ്രഭാഷണങ്ങൾ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.