െകാല്ലം: ‘കേരളശബ്ദം’ ഗ്രൂപ് മാനേജിങ് എഡിറ്ററും വ്യവസായിയും സാമൂഹികപ്രവർത്തനുമായിരുന്ന ഡോ.ബി.എ. രാജാകൃഷ്ണൻ (70) നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മുളങ്കാടകം ശ്മശാനത്തിൽ നടക്കും. െകാല്ലത്തെ മാധ്യമ-സംസ്കാരിക-സാമൂഹികരംഗങ്ങളിൽ നാലു പതിറ്റാണ്ടിലേറെയായി സജീവസാന്നിധ്യമായിരുന്നു.
തിരുവനന്തപുരത്തെ വ്യവസായിയായിരുന്ന അനന്തനാരായണെൻറയും സരസ്വതി അമ്മയുടെയും മകനായാണ് ജനനം. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് പാസായി സർക്കാർ സർവിസിൽ ഡോക്ടറായായിരിക്കെ 1974ൽ കേരളശബ്ദം ഗ്രൂപ് പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരനായി. ‘കേരളശബ്ദം’ സ്ഥാപകൻ ആർ. കൃഷ്ണസ്വാമിയുടെ മകൾ വിമലയെ വിവാഹം കഴിച്ചതോടെയാണിത്.
1982ൽ കൃഷ്ണസ്വാമി അന്തരിച്ചതിനെതുടർന്ന് കേരളശബ്ദം ഗ്രൂപ്പിെൻറ ഒമ്പത് പ്രസിദ്ധീകരണങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. രാധ എന്ന പെൺകുട്ടി, കലിക, താളം മനസ്സിെൻറ താളം, ബലൂൺ, നട്ടുച്ചക്കിരുട്ട്, േലഡി ടീച്ചർ തുടങ്ങിയ സിനിമകളും നിർമിച്ചു. കൊല്ലം കേന്ദ്രീകരിച്ച് വിവിധ വ്യവസായസംരംഭങ്ങളും നടത്തിയിരുന്നു. പീപ്ൾസ് ഇനിഷ്യേറ്റീവ് അടക്കം കൊല്ലത്തെ വിവിധ സാമൂഹിക സംഘടനകളുടെ സജീവ നേതൃത്വമായിരുന്നു.
പുതുപ്പള്ളി രാഘവൻ സ്മാരക അവാർഡ്, കെ. വിജയരാഘവൻ സ്മാരക പുരസ്കാരം, എ. പാച്ചൻ സ്മാരക പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചു. ഭാര്യ: വിമല രാജാകൃഷ്ണൻ (എഡിറ്റർ-മഹിളാശബ്ദം, കുങ്കുമം, നാന). മക്കൾ: മധു ആർ. ബാലകൃഷ്ണൻ (എക്സിക്യൂട്ടിവ് എഡിറ്റർ, കേരളശബ്ദം), ശ്രീവിദ്യ, ലക്ഷ്മിപ്രിയ. മരുമക്കൾ: ശിവകുമാർ, സംഗീത മധു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.