കേരളം നടത്തിയത്​ മികച്ചരീതിയിലുള്ള രക്ഷാ പ്രവർത്തനം - കണ്ണന്താനം

തിരുവനന്തപുരം: ​ ഒാഖി ചുഴലിക്കാറ്റി​െന തുടർന്നാണ്ടായ അപകടത്തിൽ സംസ്​ഥാനം നടത്തിയത്​ മികച്ച രക്ഷാ പ്രവർത്തനമാണെന്ന്​ കേന്ദ്രമന്ത്രി അൽഫോൺസ്​ കണ്ണന്താനം. കേന്ദ്ര - സംസ്​ഥാന സേനകളെ ഏകോപിപ്പിച്ച്​ മികച്ച രീതിയിൽ തന്നെ രക്ഷാ പ്രവർത്തനം നടത്താനായി. കേരളതീരത്ത്​ ചുഴലിക്കാറ്റ്​ ഉണ്ടാകു​െമന്ന തരത്തിലുള്ള അറിയിപ്പ്​ ലഭിച്ചിരുന്നില്ല. അതാണ്​ ഇത്ര വലിയ ദുരന്തത്തിനിടയാക്കിയത്​. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സംസ്​ഥാനത്തി​​​െൻറ ഭാഗത്തു നിന്ന്​ ഉണ്ടായിരുന്നു. എന്നാൽ അങ്ങനെ പ്രഖ്യാപിക്കാനുള്ള പദ്ധതിയില്ല.  ദുരിതാശ്വാസത്തിന്​ ആവശ്യമുള്ള ഫണ്ട്​ കേന്ദ്രം അനുവദിച്ചിട്ടുണ്ട്​. വേണമെങ്കിൽ ഇനിയും അനുവദിക്കുമെന്നും കണ്ണന്താനം പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത്​ ചേർന്ന ഉന്നത തലയോഗത്തിനു ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദിശമാറിക്കൊണ്ടിരിക്കുന്ന കാറ്റായതിനാൽ ബോട്ടുകൾ പലതും വടക്കു ഭാഗത്തേക്ക്​ പോയിയെന്നാണ്​ കരുതുന്നത്​. അതിനാൽ തെരച്ചിൽ വടക്കുഭാഗത്തേക്ക്​ കേ​ന്ദ്രീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്​. തീരദേശത്തുള്ള മത്​സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി കൂടുതൽ ഉൗർജ്ജിതമായ രക്ഷാ പ്രവർത്തനം നടത്തും. എല്ലാ ഏജൻസികളും ഏകോപിപ്പിച്ച്​ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒരു ദിവസം ​െകാണ്ട്​ 395 പേരെ രക്ഷ​െപ്പടുത്താനായെന്ന്​ കണ്ണന്താനം പറഞ്ഞു.. 

കോസ്​റ്റ്​ ഗാർഡി​​​െൻറ എട്ടു കപ്പലുകൾ, ഒരു ഹെലികോപ്​റ്റർ, നേവിയുടെ ഏഴുകപ്പലുകൾ, രണ്ട്​ ധോണിയാർ വിമാനങ്ങൾ, നാലു ഹെലികോപ്​റ്ററുകൾ, വ്യോമസേനയുടെ മൂന്ന്​ ഹെലികോപ്​റ്ററുകൾ എന്നിവ ചേർന്ന്​ നടത്തിയ തെരച്ചിലിൽ 183 ​േപരെ രക്ഷിക്കാനായിയെന്നും കണ്ണന്താനം അറിയിച്ചു.  കര, നാവിക, വ്യോമസേനാ ഉദ്യോഗസ്​ഥരും തീരദേശ രക്ഷാസേന ഉദ്യോഗസ്​ഥരും യോഗത്തിൽ പ​െങ്കടുത്തു. 

Tags:    
News Summary - Kerala's Rescue Operation is good Says Kannanthanam - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.