കേരളത്തിന് ആർ.എസ്.എസുകാരെ അടക്കം പോറ്റേണ്ട ബാധ്യത; ഗവർണർക്കെതിരെ എം.എം മണി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരള സർക്കാറും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമായ തലങ്ങളിലേക്ക്. ഗവർണർക്കെതിരെ അതിരൂക്ഷ ആരോപണങ്ങളുമായി മുൻ മന്ത്രി കൂടിയായ എം.എം.മണി എംഎൽഎ രംഗത്തെത്തി. ''രാജ്ഭവനിൽ ഗവർണറുടെ ഇഷ്ടത്തിന് ആളുകളെ നിയമിക്കുന്നു. കേരളത്തിന് ആർ.എസ്.എസുകാരെ അടക്കമുള്ളവരെ പോറ്റേണ്ട ബാധ്യതയാണ്. ഈ പണം കേന്ദ്രത്തിന്റെയോ ഗവർണറുടെയോ സ്വത്തല്ല. കോൺഗ്രസ് ഗവർണർക്ക് കുഴലൂത്ത് നടത്തുകയാണ്''– മണി ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും ഗവർണറുടെ പാദസേവകരായി മാറിയെന്നും എം.എം.മണി പറഞ്ഞു. സംസ്ഥാന സർക്കാറിനെ പിരിച്ചുവിടാൻ ഗവർണർ രാഷ്ട്രപതിക്ക് കത്ത് അയക്കണമെന്ന് കെ. സുധാകരൻ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. 

Tags:    
News Summary - Kerala's obligation to feed RSS workers; MM Mani against the Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.