ലോ അക്കാദമി സര്‍ക്കാര്‍ കോളജെന്ന്; വിവാദമായതോടെ സര്‍വകലാശാല തിരുത്തി

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് സര്‍ക്കാര്‍ കോളജാണെന്ന് കേരള സര്‍വകലാശാല വെബ്സൈറ്റ്. സംഭവം ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വെബ്സൈറ്റില്‍ തിരുത്ത് വരുത്തി. ഇതുവരെ കോളജിനെപ്പറ്റി വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരുന്ന ‘ഗവണ്‍മെന്‍റ്’ എന്ന ഭാഗം ‘പ്രൈവറ്റ്’ എന്നാണ് തിരുത്തിയത്. ലോ അക്കാദമി ഏത് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന കോളജ് ആണെന്നതില്‍ വിവാദം നിലനില്‍ക്കുകയാണ്. സ്വാശ്രയ കോളജുകളെന്ന കാഴ്ചപ്പാട് ഇല്ലാതിരുന്ന 1968ല്‍ ‘സ്വകാര്യം’ എന്ന വിചിത്ര കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് കോളജിന് സര്‍വകലാശാല അഫിലിയേഷന്‍ നല്‍കിയത്. അക്കാലത്ത് സര്‍ക്കാര്‍ അല്ളെങ്കില്‍ പ്രൈവറ്റ് എയ്ഡഡ് എന്നിങ്ങനെ രണ്ട് കാറ്റഗറിയില്‍ മാത്രമാണ് കോളജുകള്‍ ഉണ്ടായിരുന്നത്. അതിന് വ്യത്യസ്തമായാണ് പ്രൈവറ്റ് എന്ന പുതിയ കാറ്റഗറി ഉണ്ടാക്കി ലോ അക്കാദമിക്ക് അനുവാദം നല്‍കിയത്. അന്നുമുതല്‍ ഇന്നുവരെ സ്വാശ്രയ മാതൃകയിലാണ് പ്രവര്‍ത്തനം. 

Tags:    
News Summary - kerala university law academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.