തിരുവനന്തപുരം: സംഘടിത ചെലാൻ തട്ടിപ്പിലൂടെ കേരള സർവകലാശാലക്ക് മൂന്ന് വർഷത്ത ിനിടെ നഷ്ടമായത് മുക്കാൽ കോടിയോളം രൂപ. ഫ്രണ്ട്സ് ജനസേവനകേന്ദ്രം വഴിയുള്ള ഫീസൊടുക്കലിെൻറ മറവിലാണ് തട്ടിപ്പ് നടന്നത്. മുൻ വർഷങ്ങളിലെ കണക്കുകൂടി പുറത്തുവരുന്നതോടെ കോടികളുടെ നഷ്ടം ഉണ്ടാകുമെന്നാണ് പരീക്ഷവിഭാഗത്തിെൻറ അനുമാനം. തട്ടിപ്പ് സംബന്ധിച്ച് പൊലീസിലും സൈബർ സെല്ലിലും പരാതി നൽകാനും വിവരം ഉന്നതവിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവരെ അറിയിക്കാനും വൈസ് ചാൻസലർ നിർദേശിച്ചെങ്കിലും നടപടിയെടുക്കാതെ വിവരം സർവകലാശാല മറച്ചുവെക്കുകയായിരുന്നു.
ജൂൺ ആദ്യവാരം പരീക്ഷഭവനിൽ അപേക്ഷയുമായി നേരിെട്ടത്തിയ വിദ്യാർഥി സമർപ്പിച്ച ഫ്രണ്ട്സ് ജനസേവനകേന്ദ്രത്തിൽ പണമടച്ച ചെലാൻ വിവരങ്ങൾ സർവകലാശാല പരിശോധിച്ചതോടെയാണ് തട്ടിപ്പിനെക്കുറിച്ച് സൂചന ലഭിച്ചത്. വിദ്യാർഥി ഹാജരാക്കിയ ചെലാൻ നമ്പർ സർവകലാശാല പരീക്ഷവിഭാഗത്തിലെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയപ്പോൾ ഇതിനകം ഉപയോഗിച്ച നമ്പറാണെന്ന് വ്യക്തമായി. ഫ്രണ്ട്സ് ജനസേവനകേന്ദ്രത്തിൽ ഫീസടച്ച് സർവകലാശാല വെബ്സൈറ്റിലൂടെ ഒാൺലൈനായി വിദ്യാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാൻ സൗകര്യമുണ്ട്. ഇൗ ഘട്ടത്തിൽ ഫീസടച്ച വിവരങ്ങൾ ചേർക്കുന്നിടത്ത് ഏത് ചെലാൻ നമ്പർ ഉപയോഗിച്ചാലും പരീക്ഷഭവൻ വെബ്സൈറ്റ് സ്വീകരിക്കും. ഫ്രണ്ട്സിൽ ഒരുതവണ ഫീസടച്ച െചലാൻ ഉപയോഗിച്ച് എത്ര തവണ ഒാൺലൈൻ അപേക്ഷ സമർപ്പിച്ചാലും സെർവർ നിരസിക്കുകയുമില്ല. ഫ്രണ്ട്സിൽ ഫീസടച്ച വിദ്യാർഥികളുടെ വിവരങ്ങൾ ഒരുമാസത്തെ ഇടവേളയിൽ സീഡിയിലാക്കിയാണ് സർവകലാശാലക്ക് കൈമാറുന്നത്.
അതിനുമുമ്പ് വിദ്യാർഥി രജിസ്ട്രേഷൻ പൂർത്തിയാക്കുകയും പരീക്ഷ എഴുതുകയും ചെയ്തിട്ടുണ്ടാകും. ഇത്തരത്തിൽ ഫീസടക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ പിന്നീട് ലഭ്യമായ രേഖകൾവെച്ച് പരിേശാധിക്കാത്തതും തട്ടിപ്പുകാർക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഫ്രണ്ട്സിൽ ഫീസടക്കുന്നതിെൻറ വിവരം സർവകലാശാല വെബ്സൈറ്റുമായി ബന്ധിപ്പിച്ചിട്ടില്ല. തട്ടിപ്പിനുള്ള പഴുത് കണ്ടെത്തിയവർ ഇത് പ്രചരിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തെന്നാണ് കരുതുന്നത്. തട്ടിപ്പ് തടയാൻ അടിയന്തരനടപടി സ്വീകരിക്കാൻ ഫിനാൻസ് ഒാഫിസർക്കും കമ്പ്യൂട്ടർ സെൻറർ ഡയറക്ടർക്കും നിർദേശം നൽകിയിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചെന്ന് കമ്പ്യൂട്ടർ സെൻറർ അധികൃതർ അറിയിച്ചശേഷവും തട്ടിപ്പ് തുടരുന്നതായി പരീക്ഷവിഭാഗം കണ്ടെത്തി. സർവകലാശാലയെ കബളിപ്പിച്ച വിദ്യാർഥികളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള വി.സിയുടെ നിർദേശവും നടപ്പായില്ല.
ചെലാൻ തട്ടിപ്പ് സിൻഡിക്കേറ്റ് പരിഗണിക്കും
ചെലാൻ തട്ടിപ്പിലൂടെ കേരളസർവകലാശാലക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ട സംഭവം സർവകലാശാല സിൻഡിക്കേറ്റിെൻറ പരിഗണനക്ക് വരുന്നു. രണ്ട് മാസേത്താളം മൂടിവെച്ച തട്ടിപ്പ് തുടരുന്നെന്നും തടയാൻ കഴിയുന്നില്ലെന്നും വ്യക്തമായതോടെയാണ് പ്രശ്നം വ്യാഴാഴ്ച ചേരുന്ന സിൻഡിക്കേറ്റിെൻറ അജണ്ടയിൽ ഉൾപ്പെടുത്തിയത്. പരീക്ഷാകൺേട്രാളർ, ഫിനാൻസ് ഒാഫിസർ, രജിസ്ട്രാർ, വൈസ്ചാൻസലർ ഉൾപ്പെടെയുള്ളവർ പെങ്കടുത്ത യോഗങ്ങളിലും പരിഹാരം കണ്ടെത്താനായില്ല. പ്രശ്നം മൂടിവെക്കാൻ ചില സിൻഡിക്കേറ്റംഗങ്ങളുടെ ഇടപെടലും കാരണമായതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.