പൊന്നാനി: ട്രോളിങ് നിരോധനം ചൊവ്വാഴ്ച അവസാനിക്കും. 52 ദിവസത്തെ ട്രോളിങ് നിരോധനം കോവിഡിനെത്തുടർന്ന് 56 ദിവസമായി നീട്ടിയതിനൊടുവിലാണ് മറ്റൊരു ചാകരക്കാലം തേടി മത്സ്യബന്ധന ബോട്ടുകൾ അർധരാത്രിയോടെ കടലിലേക്കിറങ്ങുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് അനുമതി.
യാനങ്ങള്‍ക്ക് രജിസ്ട്രേഷന് നമ്പർ അടിസ്ഥാനത്തില്‍ ഒറ്റ, ഇരട്ട അക്കം പാലിച്ച് ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ് അനുമതി. പുറപ്പെടുന്ന സ്ഥലത്തുതന്നെ തിരിച്ചെത്തണം. നിയന്ത്രിത മേഖലകളിലും മത്സ്യബന്ധനമാകാം. ഇവിടെ പിടിക്കുന്നവ അതത് സ്ഥലത്തുതന്നെ വില്പന നടത്തണം. പുറത്തുപോകാന്‍ പാടില്ല. അധികമുള്ള മത്സ്യം സഹകരണ സംഘങ്ങള്‍ വഴി മാര്‍ക്കറ്റുകളിലെത്തിക്കാം.
ലേലം പൂര്‍ണമായും ഒഴിവാക്കണം. തുറമുഖങ്ങളില്‍ ഹാര്‍ബര്‍ മാനേജ്മെൻറ് സൊസൈറ്റികളും ലാന്‍ഡിങ് സെൻററുകളില്‍ ജനകീയ കമ്മിറ്റികളും വില നിശ്ചയിക്കും. രണ്ടര മാസത്തിനടുത്ത് കാലം കരയിൽ നിർത്തിയിട്ടിരുന്ന ബോട്ടുകളുടെ എൻജിെൻറ പ്രവർത്തനക്ഷമത പരിശോധനയും ബോട്ടുകളിലേക്കാവശ്യമായ വലകളും മറ്റു ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ എത്തിക്കുന്ന പ്രവർത്തനങ്ങളുമായി ട്രോളിങ് നിരോധനം അവസാനിക്കുന്ന ദിവസം തൊഴിലാളികൾ സജീവമായി. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നാമമാത്രമായാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.