മതസ്​പർധയുണ്ടാക്കാനായി ക്ഷേത്ര പ്രതിഷ്​ഠകൾ താഴെയിട്ട സംഭവം: പ്രതി റിമാൻഡിൽ

വേലൂർ: കിരാല്ലൂർ ശിവക്ഷേത്രത്തിലെ ഉപദേവതകളുടെ രണ്ട് വിഗ്രഹങ്ങൾ വലിച്ച് താഴെയിട്ട സംഭവത്തിൽ പിടിയിലായ മലപ്പുറം കൊണ്ടോട്ടി കുളങ്ങരമഠം വീട്ടിൽ സുജി നമ്പീശനെ (42) വടക്കാഞ്ചേരി ഫസ്​റ്റ്​ക്ലാസ്​ മജിസ്​​േട്രറ്റ്​ കോടതി റിമാൻഡ്​ ചെയ്തു. വെള്ളിയാഴ്​ച വൈകീട്ടാണ്​ സംഭവം നടന്നത്​. ക്ഷേത്ര മേൽശാന്തി പൂജക്കായി അകത്തുകയറിയ സമയത്തായിരുന്നു സംഭവം.

കൊറോണ സാഹചര്യമായതിനാൽ ക്ഷേത്രത്തിൽ അധികം പേർ ഉണ്ടായിരുന്നില്ല. സംഭവത്തിനുശേഷം സുജി നമ്പീശൻ ഓടിപ്പോകുന്നത് ക്ഷേത്രം മേൽശാന്തി ഉമേഷ്​ കണ്ടിരുന്നു. ക്ഷേത്രത്തിലെ കഴകക്കാരൻെറ സഹായി കൂടിയാണ് പ്രതി. മതസൗഹാർദം തകർത്ത് ഭീതിയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ വിഗ്രഹങ്ങൾ വലിച്ച് താഴെയി​ട്ടെന്നാണ്​ കേസ്.

Tags:    
News Summary - kerala temple attack accused man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.