തിരുവനന്തപുരം: സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫിസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മന്ത്രിയുടെ ഓഫിസ് അസിസ്റ്റന്റ് ബിജുവാണ് മരിച്ചത്. തിരുവനന്തപുരം നന്ദൻകോട്ടെ നളന്ദ എൻ.ജി.ഒ ക്വാർട്ടേഴ്സിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വയനാട് സ്വദേശിയാണ് ബിജു.
ഭാര്യക്കൊപ്പമാണ് ബിജു ഈ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്. സംഭവം നടന്ന ദിവസം ഭാര്യ നാട്ടിലേക്ക് പോയിരുന്നു.
ഇന്ന് രാവിലെ ബിജു ഓഫിസിൽ എത്താതിരുന്നതോടെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചു. എന്നാൽ ഫോൺ ആരും എടുത്തില്ല. തുടർന്ന് ഭാര്യയും ഫോണിൽ വിളിച്ചുനോക്കിയെങ്കിലും മറുപടിയുണ്ടായില്ല. ഇതോടെ മ്യൂസിയം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. താമസസ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. വീട് തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ അകത്ത് നിന്ന് പൂട്ടിയ മുറിയിലായിരുന്നു മൃതദേഹം. മരണ കാരണം അറിവായിട്ടില്ല. മ്യൂസിയം പൊലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ബിജുവിന് വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.