പാലക്കാട്: ഒാരോ വർഷവും കോടികൾ നഷ്ടം വരുത്തുേമ്പാഴും പൊതുമേഖല സ്പിന്നിങ് മി ല്ലുകളിലെ തലവന്മാരുടെ കസേരക്ക് ‘ഇളക്ക’മില്ല. സർവിസ്, ഡെപ്യൂേട്ടഷൻ ചട്ടങ്ങൾ കാറ ്റിൽപറത്തിയാണ് വ്യവസായ വകുപ്പ് ഇവർക്ക് തണലൊരുക്കുന്നത്. മില്ലുകളുടെ തലപ്പ ത്ത് ഇരട്ട പദവിയിൽ തുടരുന്നത് ആറ് എം.ഡിമാരാണ്. രാഷ്ട്രീയ താൽപര്യവും ഭരണ സ്വാധീ നവുമാണ് എം.ഡി നിയമനങ്ങൾക്ക് പ്രേരകമെന്ന് ആക്ഷേപമുണ്ട്. കണ്ണൂർ സഹകരണ സ്പിന്നി ങ് മില്ലിൽ എം.ഡിയുടെ താൽക്കാലിക ചുമതല മൂന്ന് വർഷമായി ഇൗ മില്ലിലെ ജനറൽ മാനേജർക്കാണ്.
കണ്ണൂർ എം.ഡി ഇൻചാർജ് ഒന്നരവർഷമായി കുറ്റിപ്പുറം മാൽകോ ടെക്സിൽ എം.ഡിയുടെ അധിക ചുമതലയിൽ തുടരുന്നു. ആലപ്പി മിൽ ജനറൽ മാനേജർ തൃശൂർ മിൽ എം.ഡിയുടെ താൽക്കാലിക ചുമതലയിൽ ഒന്നരവർഷമായുണ്ട്. മലപ്പുറം മിൽ എം.ഡി രണ്ടുവർഷമായി ടെക്സ്ഫെഡ് എം.ഡിയുടെ അധിക ചുമതല വഹിക്കുന്നു.
കോട്ടയം പ്രിയദർശിനി മില്ലിെൻറ എം.ഡിയുടെ അധിക ചുമതല കോട്ടയം ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർക്കും കൊല്ലം മിൽ എം.ഡിയുടെ അധിക ചുമതല കൊല്ലം ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർക്കുമാണ്. സർവിസ് ചട്ടപ്രകാരം അധിക ചുമതല, താൽക്കാലിക ചുമതല ആറുമാസത്തിൽ കൂടുതലാകരുത്. മൂന്നുമാസത്തേക്ക് മാത്രമേ അധിക ചുമതലയുടെ അലവൻസ് നൽകാവൂ. ഇവയെല്ലാം അട്ടിമറിക്കുകയാണ്. കേരള സർവിസ് ചട്ടപ്രകാരം ഡെപ്യൂട്ടേഷൻ ഒരേ സ്ഥാപനത്തിൽ തുടർച്ചയായി അഞ്ചു വർഷമാകരുതെന്നാണ്.
സമാന തസ്തികയിലേക്ക് മാത്രമേ ഡെപ്യൂട്ടേഷൻ അനുവദിക്കാവൂ. എന്നാൽ, ആലപ്പി സഹകരണ സ്പിന്നിങ് മിൽ ജി.എം ഡെപ്യൂട്ടേഷനിൽ ആറുവർഷമായി. ചട്ടം ലംഘിച്ച് താഴ്ന്ന തസ്തികയിൽനിന്ന് ഉയർന്ന തസ്തികയിൽ ഡെപ്യൂട്ടേഷനിൽ നിയമനം നേടിയവരുമുണ്ട്. മലപ്പുറം സ്പിന്നിങ് മിൽ മാനേജർക്ക് ആലപ്പി മിൽ ജനറൽ മാനേജർ കം സി.ഇ.ഒ ആയി നിയമനം നൽകി.
ടെക്സ്ഫെഡ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, മാള സ്പിന്നിങ് മിൽ എം.ഡിയായും ചെങ്കന്നൂർ പ്രഭുറാം മിൽ പേഴ്സനൽ മാനേജർ മലപ്പുറം മിൽ എം.ഡിയായും വന്നത് ചട്ടവിരുദ്ധമായാണ്. വർഷംതോറും മൂന്നുമുതൽ അഞ്ച് കോടി രൂപവരെ നഷ്ടം വരുത്തുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്താണ് എം.ഡിമാർ ഇളക്കമില്ലാതെ തുടരുന്നത്. ഇവിടെ പർച്ചേഴ്സിങ്ങിലും അഴിമതി നടക്കുന്നതായി ആരോപണമുണ്ട്.
അധിക ചുമതല കൈത്തറി ഡയറക്ടർക്ക്
പത്ത് പൊതുമേഖല സ്ഥാപനങ്ങളുടെ ചുമതല സംസ്ഥാന കൈത്തറി ഡയറക്ടർക്ക്. ടെക്സ്ൈറ്റൽ കോർപറേഷൻ, ട്രിവാൻഡ്രം സ്പിന്നിങ് മിൽ, കാർഡിറ്റ്, കോട്ടയം ടെക്സ്ൈറ്റൽ, കോമളപുരം സ്പിന്നിങ് ആൻഡ് വീവിങ് മിൽ, തൃശൂർ സീതാറാം ടെക്സ്റ്റൈൽസ്, മലബാർ സ്പിന്നിങ് ആൻഡ് വീവിങ് മിൽ, പിണറായി ഹൈെടക്ക് മിൽ, ഉദുമ മിൽ എന്നിവയുടെയെല്ലാം എം.ഡിയുടെ അധിക ചുമതല സംസ്ഥാന കൈത്തറി ഡയറക്ടർക്കാണ്. മില്ലുകളുടെ എം.ഡി വിജിലൻസ് കേസിൽ കുടുങ്ങിയതോടെയാണ് കൈത്തറി ഡയറക്ടർക്ക് അധിക ചുമതല നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.