മുഖ്യമന്ത്രി കൂടുതൽ സമയമെടുത്തത്​ സ്വാഭാവികം -സ്​പീക്കർ

തിരുവനന്തപുരം: നിയമസഭയിലെ അവിശ്വാസ പ്രമേയ ചർച്ചക്ക്​ മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ സമയമെടുത്തത്​ സ്വാഭാവികം മാത്രമാണെന്ന്​ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ. നിയമസഭയിൽ സ്​പീക്കർ പക്ഷപാതപരമായി പെരുമാറിയെന്ന്​ പ്രതിപക്ഷം ആരോപിച്ചിരുന്നു.

നിയമസഭയിൽ തനിക്കെതിരെ ഉണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമാണ്​. പ്രതിപക്ഷ നേതാവായ രമേശ്​ ചെന്നിത്തല അദ്ദേഹത്തിന്​ അനുവദിച്ചതി​െൻറ മൂന്നിരട്ടി സമയം ഉപയോഗിച്ചു. കേരള കോൺഗ്രസിലെ വിപ് ലംഘനവുമായി ബന്ധപ്പെട്ട്​ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും സ്​പീക്കർ കൂട്ടിച്ചേർത്തു.

മൂന്നരമണിക്കൂറിലേറെ നീണ്ട നിയമസഭ പ്രസംഗത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെ ഒരംഗത്തി​െൻറ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം എന്ന ​റെക്കോർഡിട്ടിരുന്നു. മൂന്നുമണിക്കൂർ 45 മിനിറ്റിലധികമാണ്​ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കി ​മുഖ്യമന്ത്രി പ്രസംഗിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.