​സംസ്ഥാനത്ത് ട്രാൻസ്‌ജെൻഡർ വോട്ടർമാരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധന; ഇത് പോളിങിൽ പ്രതിഫലിച്ചില്ല

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ട്രാൻസ്‌ജെൻഡർ വോട്ടർമാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തി. 2019 നെ അപേക്ഷിച്ച് ഇത്തവണ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി വോട്ടർമാരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധനവുണ്ടായതായാണ് കണക്ക്. എന്നാൽ, ഇത് പോളിങിൽ പ്രതിഫലിച്ചില്ല, കാരണം ഇവരിൽ പകുതി പേർക്ക് മാത്രമേ വോട്ട് ചെയ്യാൻ കഴിഞ്ഞുള്ളൂ.

2024ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്ന് 367 വോട്ടർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ, 150 പേർക്ക് മാത്രമേ വോട്ട് ചെയ്യാനായുള്ളൂ, വെറും 40 ശതമാനം. 2019ൽ സംസ്ഥാനത്തെ ആകെ ട്രാൻസ്‌ജെൻഡർ വോട്ടർമാരുടെ എണ്ണം 62 ആയിരുന്നു. ഇതിൽ 22 പേർ മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചത് (35.63 ശതമാനം). അഞ്ചുവർഷത്തെ ഇടവേളയിൽ വോട്ടർമാരുടെ എണ്ണം ആറിരട്ടി ഉയർന്നപ്പോൾ വോട്ടവകാശം വിനിയോഗിച്ചവരുടെ എണ്ണത്തിൽ അഞ്ചുശതമാനം വർധന മാത്രമാണുണ്ടായത്.

2014-ൽ രാജ്യവ്യാപകമായി പ്രത്യേക വോട്ടർ ഐ.ഡി കാർഡുകൾ വിതരണം ചെയ്തപ്പോൾ 2015-ൽ ട്രാൻസ്‌ജെൻഡറുകൾക്കായി ഒരു നയം രൂപീകരിച്ച ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാൽ, പലരും അവരുടെ ജന്മസ്ഥലങ്ങളിൽ നിന്ന് അകലെയുള്ള സ്ഥലങ്ങളിൽ താമസിക്കുകയാണ്. ചിലരാകട്ടെ, അവരുടെ കുടുംബങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടവരാണ്. ഇതിനുപുറമെ, ഈ തെരഞ്ഞെടുപ്പിൽ നിരവധി ട്രാൻസ്‌ജെൻഡർ അംഗങ്ങൾ വിലാസം മാറ്റാൻ അപേക്ഷിച്ചെങ്കിലും ഏറെയും നിരസിക്കപ്പെട്ടതായി പരാതിയുണ്ട്. 

Tags:    
News Summary - Kerala: Six-fold rise in third gender voters, but not many exercise their franchise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.