തിരുവനന്തപുരം: 2023ലെ ദേശീയ പഞ്ചായത്ത് അവാർഡിൽ തിളക്കമാർന്ന നേട്ടവുമായി കേരളം. നാല് പ്രധാന പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ പ്രകാരം ഒമ്പത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാര വിലയിരുത്തൽ നടത്തിയത്.
മികച്ച ശിശുസൗഹൃദ പഞ്ചായത്തായി ആലപ്പുഴയിലെ ചെറുതന തെരഞ്ഞെടുക്കപ്പെട്ടു. സ്വയം പര്യാപ്തമായ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ ആലപ്പുഴയിലെ വീയപുരം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തി. ജലപര്യാപ്തതക്ക് നടത്തിയ പ്രവർത്തനങ്ങൾക്ക് മലപ്പുറം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. സദ്ഭരണ വിഭാഗത്തിൽ തൃശൂർ അളഗപ്പ നഗർ പഞ്ചായത്ത് മൂന്നാം സ്ഥാനം നേടി. ഏപ്രിൽ 17 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.