തൃശൂർ: ഗ്രീൻ റൂം ഒരുക്കാത്തതിനെ ചൊല്ലി ഓട്ടൻ തുള്ളൽ വേദിക്ക് സമീപം വാക്കു തർക്കം. എട്ടാം വേദിയായ സാഹിത്യ അക്കാദമി ഹാളിൽ അരങ്ങേറിയ എച്ച്.എസ് വിഭാഗം പെൺകുട്ടികളുടെയും എച്ച്.എസ്.എസ് വിഭാഗം ആൺകുട്ടികളുടെയും മത്സരത്തിൽ പങ്കെടുക്കാനെത്തിയവരാണ് അണിഞ്ഞൊരുങ്ങാൻ ഗ്രീൻ റൂം ഇല്ലാതെ വലഞ്ഞത്.
ഇതോടെ മത്സരാർഥികളുടെ രക്ഷിതാക്കളിലൊരാൾ സംഘാടകരെ പ്രതിഷേധം അറിയിച്ചതാണ് വാക് തർക്കമായി മാറിയത്. മറ്റുള്ളവർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഇരുവിഭാഗങ്ങളിലുമുള്ള മുപ്പതിലേറെ മത്സരാർഥികൾ സാഹിത്യ അക്കാദമി മുറ്റത്തെ ഉദ്യാനത്തിലെ മരങ്ങളുടെ തണലിലിരുന്നാണ് അണിഞ്ഞൊരുങ്ങിയത്.
അതേസമയം, ഇതേ വളപ്പിൽ തന്നെയുള്ള പൊതുവേദിയിൽ അരങ്ങേറിയ ചാക്യാർകൂത്ത് മത്സരാർഥികൾക്ക് വേദിക്ക് സമീപം തന്നെ ഗ്രീൻ റൂം ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.