ഹയർ സെക്കൻഡറി വിഭാഗം കാർട്ടൂൺ മത്സരത്തിന് വൈകിയെത്തിയതിനെ തുടർന്ന് മത്സരത്തിൽ നിന്ന് പുറത്തായ കോട്ടയം കുറുമ്പനാടം സെന്‍റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി സ്വെൻ ജോണും അമ്മയും സംഘാടകരുമായി സംസാരിക്കുന്നു

ഒന്നാമനാകാൻ കൊതിച്ചെത്തി, വൈകിവന്നു കണ്ണീരോടെ മടങ്ങി; കാർട്ടൂൺ മത്സരത്തിൽ പങ്കെടുക്കാനാകാതെ സ്വെൻ ജോൺ

കൊല്ലം: കോട്ടയം കുറുമ്പനാടം സെന്‍റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി സ്വെൻ ജോണിന് കലോത്സവം ഇച്ഛാഭംഗത്തിന്‍റെ ഓർമയായി മാറി. ഹയർ സെക്കൻഡറി വിഭാഗം കാർട്ടൂൺ മത്സരത്തിന് വൈകിയെത്തിയതിനെ തുടർന്ന് സ്വെൻ ജോണിന് പങ്കെടുക്കാനായില്ല. തുടർന്നാണ് നിരാശനായി മടങ്ങേണ്ടിവന്നത്.

കടപ്പാക്കട ടി.കെ.ഡി.എം.എച്ച്.എസ്.എസിലെ 21ാം വേദിയിലാണ് കാർട്ടൂൺ രചന മത്സരം നടന്നത്. 11 മണിക്കായിരുന്നു മത്സരം തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഒരു മണിക്കൂർ വൈകി 12 മണിക്കാണ് മത്സരം തുടങ്ങിയത്. സ്വെൻ ജോൺ മത്സരത്തിനെത്തിയതാകട്ടെ 12.30നും.

 

മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് സ്വെൻ ജോണും അമ്മയും അഭ്യർഥിച്ചു. എന്നാൽ, വൈകിയെത്തിയതിനാൽ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന തീരുമാനമാണ് പ്രോഗ്രാം കമ്മിറ്റി അറിയിച്ചത്. വേദിക്ക് പുറത്ത് വിങ്ങിപ്പൊട്ടിയ സ്വെൻ ജോണിനെ അമ്മയും ഒപ്പമുള്ളവരും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. 

Tags:    
News Summary - kerala school kalolsavam 2024 cartoon hss participant late to come

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.