തൃശൂരി​ൻെറ സ്വന്തം


 

ഡോ.സുകുമാർ അഴീക്കോട്
കേരളത്തിലെ സാസ്കാരിക സമൂഹിക വിദ്യാഭ്യാസ രംഗത്ത് നിറഞ്ഞുനിന്ന ജാഗ്രതയുടെ ശബ്്ദമായിരുന്നു ഡോ.സുകുമാർ അഴീക്കോട്. കണ്ണൂരിലെ അഴീക്കോടാണ് ജന്മദേശമെങ്കിലും അദ്ദേഹം പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്നത് തൃശൂരിലേക്ക് മാറിയ ശേഷമായിരുന്നു. 1984ൽ പ്രസിദ്ധീകരിച്ച തത്ത്വമസി അദ്ദേഹത്തി​​​െൻറ ഏറ്റവും മികച്ച സൃഷ്്ടിയായി വിലയിരുത്തപ്പെടുന്നു. അധ്യാപന രംഗത്തുനിന്ന് വിരമിച്ച ശേഷം പ്രഭാഷകനായാണ്  പൊതുമണ്ഡലത്തിൽ നിറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീർ 'സാഗരഗർജ്ജന'മെന്ന്​ അദ്ദേഹ​െത്ത വിശേഷിപ്പിച്ചു. 

എം.എൻ. വിജയൻ
കേരളത്തി​​​​െൻറ രാഷ്​ട്രീയ- സാംസ്​കാരിക മണ്ഡലങ്ങളെ പിടിച്ചുകുലുക്കിയ ദാർശനികനായിരുന്നു എം.എന്‍. വിജയന്‍ . ഇടതുപക്ഷ ചിന്തകനും സാഹിത്യകാരനും പ്രഭാഷകനുമായിരുന്ന  അദ്ദേഹം ജനിച്ചത്​ കൊടുങ്ങല്ലൂരിലാണ്​. 2007 കേ്​ടോബർ മൂന്നിന് ഉച്ചക്ക്​ 12 മണിയോടെ തൃശൂർ പ്രസ് ക്ലബിൽ​െവച്ചായിരുന്നു വിജയൻ മാഷി​​​​െൻറ മരണം.

പെരുവനം കുട്ടൻമാരാർ
പഞ്ചവാദ്യം ആദ്യമായി കലോത്സവത്തിൽ മത്സരയിനമായി എത്തിയത് 1975ൽ. ആ വർഷം ആരും മത്സരിക്കാൻ ഉണ്ടായിരുന്നില്ല. പിറ്റേ വർഷം ഈ ഇനത്തിൽ വിജയം കൊയ്യണമെന്ന് കാലം മേളപ്രമാണിയാക്കി മാറ്റിയ പെരുവനം കുട്ടൻമാർ അന്ന് ആഗ്രഹിച്ചിരുന്നിരിക്കാം. ചേർപ്പ് സി.എൻ.എൻ സ്കൂളിലെ ജീവനക്കാരനായ െപരുവനം ആ സ്കൂളിൽനിന്നുതന്നെ ഒരു മികച്ച ടീമിനെ സജ്ജമാക്കി 1976ലെ കലോത്സവത്തിനയച്ചു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. അദ്ദേഹത്തി​​​െൻറ തട്ടകത്തിലേക്കുകൂടിയാണ് സ്കൂൾ കലോത്സവം വിരുന്നെത്തിയിരിക്കുന്നത്

പി.ജയചന്ദ്രൻ
കലോത്സവം മലയാളത്തിന് ഒരുപിടി അനുഗൃഹീത കലാകാരന്മാരെയാണ് സംഭാവന ചെയ്തിട്ടുള്ളത്. അതിൽ ഒരാളാണ് പി. ജയചന്ദ്രൻ. ജില്ലയുടെ സ്വകാര്യ അഹങ്കാരമായ ഭാവഗായകൻ. 1958ൽ തിരുവനന്തപുരത്തു നടന്ന രണ്ടാം സ്കൂൾ കലോത്സവത്തിലേക്ക് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ രണ്ടുപേരിലാണ് ഓർമകൾ ചെന്നുമുട്ടുക. വായ്പ്പാട്ടിലൂടെ കെ.ജെ. യേശുദാസാണ് ഒരാളെങ്കിൽ ലയവാദ്യത്തിലൂടെ ഗായകന്‍ പി. ജയചന്ദ്രനാണ് അന്ന് അരങ്ങിലെത്തിയ മറ്റൊരാൾ. എറണാകുളത്താണ് ജനിച്ചതെങ്കിലും കലോത്സവം നടക്കുന്ന നഗരത്തിൽനിന്ന് അധികം ദൂരെയല്ലാത്ത പൂങ്കുന്നത്തിരുന്ന ഭാവഗായകൻ അമ്പത്തി​െയട്ടാമത് കലോത്സവത്തെ അനുഭവിച്ചറിയും.

കെ.ജി.സത്താർ
600ലേറെ മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും നാടകഗാനങ്ങളും എഴുതി സംഗീതം നൽകി പാടിയ അതുല്യ കാലാകാരനാണ് കെ.ജി.സത്താർ.ഗായകനായ കെ. ഗുൽമുഹമ്മദ് ബാവയുടെ മകനാണ്. പൂവത്തൂർ സ​​​െൻറ് ആൻറണീസ് ഹയർ എലിമ​​​െൻററി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മട്ടാഞ്ചേരിയിലെ കൃഷ്ണൻകുട്ടി ഭാഗവതരുടെ ശിക്ഷണത്തിൽ ശാസ്ത്രീയസംഗീതം പഠിച്ചു. 1942ൽ മദ്രാസിലെത്തി ആദ്യ ഗ്രാമഫോൺ റെക്കോഡിങ് നടത്തി. 1960 '70കളിൽ ആകാശവാണിയിലും ഗ്രാമഫോൺ റെക്കോഡുകളിലും നിരവധി മാപ്പിളപ്പാട്ടുകൾ ആലപിച്ചു. ആകാശവാണിയിൽ എ ഗ്രേഡ് ആർട്ടിസ്്റ്റായിരുന്നു. ഹാർമോണിയം സ്വയം അഭ്യസിക്കാവുന്ന 'ഹാർമോണിയ അധ്യാപകൻ' എന്ന കൃതി രചിച്ചിട്ടുണ്ട്.

തുപ്പേട്ടൻ
നാടകകൃത്തും നാടകസംവിധായകനുമായ തുപ്പേട്ടൻ തൃശൂരി​​​​െൻറ നാടക ചരിത്രത്തിൽ പ്രഥമ ഗണനീയനാണ്​. ശരിയായ പേര്​ സുബ്രഹ്മണ്യൻ നമ്പൂതിരി. മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്​കാരം നേടിയിട്ടുണ്ട്​. 

ജോസ് ചിറമ്മൽ
കലോത്സവത്തിന് എന്നും വേദനയോടെ ഓർക്കാവുന്ന പേരാണ് ജോസ് ചിറമ്മൽ. മലയാള നാടകവേദിയിൽ രംഗഭാഷക്ക് അസാധാരണ മാനം നൽകിയ ഈ മഹാനായ കലാകാര​​​​െൻറ അകാല മരണം കലാ കേരളത്തിന് സമ്മാനിച്ചത് തീരാവേദന. തെരുവുനാടകം എന്തെന്നുപോലും അറിയാത്ത മലയാളികളുടെ മുന്നില്‍ ആയിരക്കണക്കിനാളുകളെ നടീനടന്മാരാക്കി കിലോമീറ്ററുകള്‍ നീണ്ട തെരുവ് അരങ്ങാക്കി ചരിത്രം സൃഷ്​ടിച്ച ജോസി​​​െൻറ നാടകങ്ങൾ തന്നെയായിരുന്നു സംസ്ഥാന കലോത്സവ വേദികളിലേയും നാടകങ്ങൾക്ക് പ്രിയം. 

മഞ്​ജു വാര്യർ
യുവജനോത്സവ വേദിയിൽ നിന്ന്​ മലയാള സിനിമയിലെ നായിക പദവിയിലെത്തിയ താരമാണ്​ മഞ്​ജുവാര്യർ. തൃശൂരിലെ പുള്ള്​ എന്ന ഗ്രാമത്തിൽ ജനനം. സ്​കൂൾ കലോത്സവത്തിൽ തുടർച്ചയായി രണ്ടുതവണ കലാതിലക പട്ടം നേടി. ഇപ്പോൾ സിനിമ രംഗത്ത്​ സജീവം.

കമല സുറയ്യ
മലയാള സാഹിത്യത്തിന്​ വിലപ്പെട്ട സംഭാവനകൾ നൽകിയ കമല സുറയ്യ തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിലാണ്​ ജനിച്ചത്​. ഇന്ത്യൻ ഇംഗ്ലീഷ് -മലയാളം സാഹിത്യകാരിയായിരുന്ന അവരുടെ രചനകൾ ജനപ്രിയമാണ്​.  2009ൽ നിര്യാതയായി.

ജോൺസൻ മാസ്​റ്റർ
ജോൺസൻ മാസ്്റ്റർ എന്ന സംഗീത സംവിധായകൻ നൽകിയ ഈണം ദിവസത്തിൽ ഒരിക്കലെങ്കിലും മൂളാത്ത മലയാളികൾ ഉണ്ടാകില്ല. തൃശൂരിലെ നെല്ലിക്കുന്നിലാണ് സ്വദേശം. സംഗീത സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനും ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. മൂന്നുതവണ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാറി​​​െൻറ പുരസ്കാരം ലഭിച്ചു.

യൂസഫലി കേച്ചേരി
കേരളത്തിലെ ചലച്ചിത്ര ഗാനശാഖയിൽ ചിരപ്രതിഷ്​ഠ നേടിയ കവിയായിരുന്നു യൂസഫലി കേച്ചേരി .കേരള സാഹിത്യ അക്കാദമിയുടെ മുൻ അധ്യക്ഷനായിരുന്ന ഇദ്ദേഹം മൂന്ന്​ സിനിമകളും സംവിധാനം ചെയ്​തിട്ടുണ്ട്​. 

അമ്മന്നൂർ മാധവ ചാക്യാർ
കൂടിയാട്ടത്തി​​​​െൻറ  കുലപതി എന്നറിയപ്പെടുന്ന അമ്മന്നൂർ മാധവചാക്യാർ ഇരിങ്ങാലക്കുട സ്വദേശിയായിരുന്നു.എട്ടുപതിറ്റാ​േണ്ടാളം ആട്ടത്തി​​​​െൻറ അരങ്ങിൽ നിറഞ്ഞുനിന്ന മാധവചാക്യാർ മലയാളത്തി​​​​െൻറ അഭിമാനമായി മാറി. ഒട്ടേറെ ആട്ടപ്രകാര‍ങ്ങളും ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. 


 

Tags:    
News Summary - kerala school kalolsavam 2018 thrissur-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.