പ്ലസ് ടു പരീക്ഷ മാർച്ച്‌ 30നും എസ്.എസ്.എൽ.സി മാർച്ച്‌ 31നും തുടങ്ങും, സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 23ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മാർച്ച് 23 മുതൽ വാർഷിക പരീക്ഷ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ പരീക്ഷയാണ് 23ന് ആരംഭിക്കുക. ഏപ്രിൽ രണ്ടിന് പരീക്ഷ പൂർത്തിയാകും. ഏപ്രിൽ, മെയ് മാസങ്ങളിൽ സ്കൂളുകൾക്ക് മധ്യവേനൽ അവധിയായിരിക്കുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.

പ്ലസ് ടു പരീക്ഷ മാർച്ച്‌ 30ന് ആരംഭിച്ച് ഏപ്രിൽ 22നും എസ്.എസ്.എൽ.സി പരീക്ഷ മാർച്ച്‌ 31ന് ആരംഭിച്ച് ഏപ്രിൽ 29നും പൂർത്തിയാകും. പ്ലസ് വൺ/വി.എച്ച്.എസ്.ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെ നടക്കും. പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

അടുത്ത അധ്യയന വർഷത്തിനായി ജൂൺ ഒന്നിന് സ്കൂളുകൾ വീണ്ടും തുറക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ നടത്തും. അടുത്ത വർഷത്തെ അക്കാദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും. അധ്യാപകരുടെ പരിശീലനവും മെയിൽ പൂർത്തിയാക്കും.

പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താൻ എൻ.എസ്.എസ് ഹയർ സെക്കണ്ടറി നടത്തുന്ന 'തെളിമ' പദ്ധതി വിദ്യാർഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

Tags:    
News Summary - Kerala School Annual Examination start from 23rd March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.