തിരുവനന്തപുരം: റവന്യൂ വകുപ്പിെൻറ കെടുകാര്യസ്ഥത കാരണം കുറഞ്ഞത് 1,100 കോടി രൂപയുടെ പാട്ടം നഷ്ടപ്പെട്ടുവെന്ന് ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ട്. പാട്ടക്കുടിശ്ശിക വ ൻതോതിൽ വർധിച്ച സാഹചര്യത്തിലാണ് ഇൗ വിഷയം അേന്വഷിച്ച് റിപ്പോർട്ട് നൽകാൻ റവ ന്യൂമന്ത്രി നിർദേശിച്ചത്. സംസ്ഥാനത്തെ വിവിധ ക്ലബുകൾ, ഹോസ്റ്റലുകൾ, വിദ്യാഭ്യാസ, വാ ണിജ്യ സ്ഥാപനങ്ങൾ എന്നിവയാണ് സർക്കാർ ഖജനാവിന് ഭീമമായി നഷ്ടം ഉണ്ടാക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
1960ലെ ഭൂപതിവ് നിയമം നിലവിൽ വന്നതോടെ 1947ലെ കുത്തകപ്പാട്ട ചട്ടം പൂർണമായും റദ്ദാക്കപ്പെട്ടിരുന്നു. ’64ലും ’95ലും നിയമത്തിന് ചട്ടങ്ങൾ പാസാക്കിയെങ്കിലും പല ജില്ലകളിലും തഹസിൽദാർമാർ പഴയ ചട്ടപ്രകാരം തന്നെ കുത്തകപ്പാട്ടം അനുവദിച്ചുപോന്നു. പാട്ടപ്രകാരമുള്ള നാമമാത്രമായ തുകയാണ് സ്ഥാപനങ്ങളിൽനിന്ന് ഈടാക്കിയത്.
റദ്ദാക്കപ്പെട്ട കുത്തകപ്പാട്ട ചട്ടപ്രകാരം നൽകിയ പല പാട്ടങ്ങളിലും ’64ലെയോ ’95ലെയോ ഭൂപതിവ് ചട്ടങ്ങൾക്കുവിധേയമായി പുതുക്കുന്നതിനുള്ള അപേക്ഷ റവന്യൂ വകുപ്പ് ക്ഷണിച്ചിട്ടില്ല. പാട്ടക്കാരൻ സ്വമേധയാ പട്ടയത്തിനുള്ള അപേക്ഷ സമർപ്പിക്കുകയും ചെയ്തില്ല. ഇൗ അവസ്ഥയാണ് ഇപ്പോഴും തുടരുന്നത്. ഒരു നിയമത്തിെൻറയും പിൻബലമില്ലാതെയാണ് പല സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും സർക്കാർ ഭൂമി കൈവശം െവച്ചിരിക്കുന്നത്. ഇൗ സ്ഥാപനങ്ങൾ നിയമാനുസൃതമായ കാലയളവിനുള്ളിൽ പാട്ടം പുതുക്കിയിട്ടില്ല. അതിനാൽ കാലാകാലങ്ങളിലുള്ള കമ്പോളവിലയ്ക്ക് അനുസൃതമായി പാട്ടം നിശ്ചയിക്കാനും അത് പിരിച്ചെടുക്കാനും കഴിഞ്ഞില്ല.
മിക്ക പാട്ടങ്ങളിലും സർക്കാർ ഉത്തരവിെൻറ അടിസ്ഥാനത്തിൽ പാട്ടക്കരാറിൽ ഏർപ്പെട്ടിട്ടില്ല. പാട്ടക്കരാറിൽ ഏർപ്പെട്ടശേഷം വസ്തുവിെൻറ സ്കെച്ച്, മഹസർ എന്നിവ റവന്യൂ വകുപ്പ് പാട്ടക്കാരന് കൈമാറിയുമില്ല. നടപടിക്രമങ്ങളൊന്നും പാലിക്കാതെ ക്രമവിരുദ്ധമായാണ് പാട്ടം നൽകിയതെന്നും കണ്ടെത്തി. പാട്ടക്കുടിശ്ശിക ഇനത്തിൽ സർക്കാറിന് 1,100 കോടിയോളം രൂപ ലഭിക്കാനുെണ്ടന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.