രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്നും കേരളത്തിലേക്ക് ട്രെയിൻ ആവശ്യപ്പെട്ടു 

തിരുവനന്തപുരം: ഡൽഹിക്കു പുറമേ രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്നും കേരളത്തിലേക്ക് ട്രെയിൻ സർവിസ് നടത്താൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍നിന്ന് നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് വീണ്ടും അഭ്യർഥിച്ചിട്ടുണ്ട്. 

കേന്ദ്ര റെയില്‍ മന്ത്രി പീയുഷ് ഗോയലുമായി ഇക്കാര്യം സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

ലോക്ഡൗണിന് ശേഷം കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ കഴിഞ്ഞ ദിവസം ഡൽഹിയിൽനിന്ന് പുറപ്പെട്ടിരുന്നു. ബുധനാഴ്ച പകല്‍ 12.30ഓടെയാണ് നിസാമുദ്ദീനില്‍നിന്നു ട്രെയിന്‍ പുറപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് ട്രെയിൻ തിരുവനന്തപുരത്തെത്തുക. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ട്. യാത്രക്കാർ കേരള സര്‍ക്കാരിന്‍റെ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്യണം.

Tags:    
News Summary - kerala request for more train -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.