വൈദ്യുതി പ്രതിസന്ധി; സംസ്ഥാനത്ത് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമീഷന്റെ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമീഷന്‍ അനുമതി നല്‍കി. ഒക്ടോബര്‍ മുതലുള്ള ഹ്രസ്വകാല കരാറുകള്‍ക്കാണ് റെഗുലേറ്ററി കമീഷന്റെ അനുമതി.
ശരാശരി 10.04 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാമെന്ന് റെഗുലേറ്ററി കമീഷന്‍ അറിയിച്ചു. ഏപ്രില്‍, മേയ് മാസങ്ങളിലെ പീക്ക് സമയങ്ങളില്‍ 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാം. 2027 മേയ് വരെയുള്ള കരാറുകള്‍ക്കാണ് അനുമതി. രാജ്യത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് അനുമതി നല്‍കുന്നതെന്നും ഇത് കീഴ്‌വഴക്കമാക്കില്ലെന്നും കമീഷന്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. വെള്ളിയാഴ്ച രാത്രിയും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ഈ മാസം 30 വരെ നിയന്ത്രണം തുടരുമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ അറിയിപ്പ്. അതേസമയം പവര്‍ക്കട്ടില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്. പൊതുജനങ്ങളും പ്രതിപക്ഷവും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.