റീപോളിങ്​ നടന്ന ഏഴ്​ ബൂത്തുകളിലും കനത്ത പോളിങ്​

കണ്ണൂർ/കാസർകോട്​: കള്ളവോട്ടിനെ തുടർന്ന്​ റീപോളിങ്​ നടന്ന ഏഴ്​ ബൂത്തുകളിലും കനത്ത പോളിങ്​. ​ഏപ്രിൽ 23ന്​ ന ടന്ന ​െതരഞ്ഞെടുപ്പിലെ പോളിങ്​ ശതമാനത്തിലെത്തിയില്ലെങ്കിലും പ്രചാരണത്തിനും ഒരുക്കത്തിനുമുള്ള സമയം കണക്കാ ക്കു​േമ്പാൾ മികച്ച പോളിങ്ങായാണ്​ വിലയിരുത്തപ്പെടുന്നത്​. കണ്ണൂർ ലോക്​സഭ മണ്ഡലത്തിലെ മൂന്നും കാസർകോട്​ ല ോക്​സഭ മണ്ഡത്തിലെ നാലും ബൂത്തുകളിലാണ്​ റീപോളിങ്​ നടന്നത്.

കണ്ണൂർ ലോക്​സഭ മണ്ഡലത്തിലുൾപ്പെ​ട്ട തളി പ്പറമ്പ്​ നിയോജക മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എ.യു.പി സ്​കൂളിലെ 166ാം നമ്പർ ബൂത്തിൽ 82.71 ശതമാനമാണ്​ പോളിങ്​ നടന്നത്​. ഏ​പ്രിൽ 23ലെ പോളിങ്​ ദിനത്തിൽ 82.95 ശതമാനമായിരുന്നു പോളിങ്​. 1249 വോട്ടിൽ 1031 പേർ വോട്ട്​ ചെയ്​​തു. നേരത്ത െയും ഉദ്യോഗസ്​ഥരെ കൂടാതെ 1031 പേരാണ്​ വോട്ട്​ ചെയ്​തത്​. ഇക്കുറിയും 1031 പേരാണ്​ വോട്ട്​ ചെയ്​തത്​. രണ്ട്​ ഉദ്യേ ാഗസ്​ഥരും വോട്ട്​ ചെയ്​തതോടെ 1033 ആയി. നേരത്തെയുള്ള തെരഞ്ഞെടുപ്പിലെ ​ശതമാനത്തിൽ 0.22 ശതമാനം മാത്രമാണ്​ കുറവ്​.

ധർമടം നിയോജക മണ്ഡലത്തിലെ കുന്നിരിക്ക യു.പി സ്​കൂളിലെ ബൂത്തുകളിലും മികച്ച പോളിങ്​ നടന്നു. ബൂത്ത്​ നമ്പർ 5 2ൽ 88.86 ശതമാനം പോളിങ്​ നടന്നു. ആകെയുള്ള 1098 വോട്ടർമാരിൽ 973 പേരും വോട്ടുചെയ്​തു. നേരത്തെ 91 ശതമാനമായിരുന്നു പോളിങ് ​. ബൂത്ത്​ 53ൽ 1062 വോട്ടർമാരിൽ 943 പേർ വോട്ട്​ ചെയ്​തു. ആകെ 85.08 ശതമാനം പോളിങ്​. നേരത്തെ ഇത്​ 91 ശതമാനമായിരുന്നു.

ക ാസർകോട്​ ലോക്​സഭ മണ്ഡലത്തിലെ പിലാത്തറ യു.പി സ്​കൂളിലെ 19ാം നമ്പർ ബൂത്തിൽ 83.4 ശതമാനമാണ്​ പോളിങ്​. 1091 പേരിൽ 906 പേർ വോട്ട്​ ചെയ്​തു. നേരത്തെ 88.82 ശതമാനമായിരുന്നു പോളിങ്​. പുതിയങ്ങാടി ജമാഅത്ത്​ എച്ച്​.എസിലെ ബൂത്ത്​ നമ്പർ 69ൽ 77.77 ശ തമാനവും ബൂത്ത്​ നമ്പർ 70ൽ 71.76 ശതമാനവും പോളിങ്​ നടന്നു. നേരത്തെ 69ൽ 80.08 ശതമാനവും 70ൽ 79.96 ​ശതമാനവുമായിരുന്നു പോളിങ്​. തൃ ക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ 48ാം നമ്പർ ബൂത്തായ കൂളിയാട്​ ജി.എച്ച്​.എസ്​.എസിൽ 84.13 ശതമാനം വോട്ടർമാർ സമ്മതിദാനാ വകാശം വിനിയോഗിച്ചു. ആകെയുള്ള 1261 പേരിൽ 1061 പേരാണ്​ വോട്ട്​ ചെയ്​തത്​. വോട്ടു ചെയ്​തവരിൽ 672 പേർ സ്​ത്രീകളും 584 പേർ പുരുഷന്മാരുമാണ്​. ഇവിടെ 23ന്​ നടന്ന തെരഞ്ഞെടുപ്പിൽ 88.9 ശതമാനമായിരുന്നു പോളിങ്​.

കനത്ത സുരക്ഷയിൽ പഴുതുകളില്ലാതെയാണ്​ റീ പോളിങ്​ നടത്തിയത്​. രാവിലെ ഏഴിന്​ മുമ്പുതന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടവരി രൂപപ്പെട്ടിരുന്നു. പൊലീസി​‍​െൻറയും തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്​ഥരുടെയും പരിശോധനകൾക്കും നിർദേശങ്ങൾക്കും വോട്ടർമാർ സഹകരിച്ചു. മുഖാവരണം ഉയർത്തി പരിശോധിക്കുന്നതിനും എവിടെയും എതിർപ്പുണ്ടായിരുന്നില്ല. ബൂത്തുകളിൽ വെബ്​ കാസ്​റ്റിങ്ങുണ്ടായിരുന്നുവെങ്കിലും ഇതി​​െൻറ ലിങ്കുകൾ പൊതുജനങ്ങൾക്ക്​ ലഭ്യമായില്ല.

കലക്​ടറേറ്റിലെ കൺട്രോൾ റൂമിലിരുന്ന്​ ഉദ്യോഗസ്​ഥർ ഇവ നിരീക്ഷിച്ചു. കുന്നിരിക്ക യു.പി സ്​കൂളിലെ ബൂത്ത്​ നമ്പർ 52ൽ രാവിലെ 10.40 മുതൽ വോട്ടിങ്​ യന്ത്രം പണിമുടക്കി. പിന്നീട്​ 11.30നാണ്​ ഇവിടെ പോളിങ്​ ആരംഭിച്ചത്​. പുതിയങ്ങാടിയിൽ ലീഗ്​ വോട്ടർമാരെ വാഹനങ്ങളിൽ കൊണ്ടുവന്നിറക്കിയത്​ സി.പി.എം പ്രവർത്തകർ ചോദ്യം ചെയ്​തത്​ സംഘർഷാന്തരീക്ഷമുണ്ടാക്കി. പിലാത്തറയിൽ യു.ഡി.എഫ്​ സ്​ഥാനാർഥി രാജ്​മോഹൻ ഉണ്ണിത്താൻ ​ബൂത്തുകളിലെത്തി വോട്ട്​ ചോദിച്ചുവെന്നതിനെ തുടർന്നും ബഹളമുണ്ടായി. എൽ.ഡി.എഫ്​ പ്രവർത്തകർ പരാതി നൽകുകയും ചെയ്​തു.

റീ​ േപാളിങ്ങിൽ വെബ്​കാസ്​റ്റിങ്​ പൊതുജനങ്ങൾക്ക്​ തത്സമയം ലഭ്യമാക്കുന്നതിന്​ വിലക്ക്​
കണ്ണൂർ: റീ പോളിങ്ങിൽ വെബ്കാസ്​റ്റിങ് സൗകര്യത്തിന് വിലക്കേർപ്പെടുത്തി. വോട്ടെടുപ്പ് ദൃശ്യങ്ങൾ തത്സമയം ​െപാതുജനങ്ങൾക്ക്​ ലഭ്യമാക്കുന്ന സൗകര്യമായിരുന്നു വെബ്കാസ്​റ്റിങ്. ഇതാണ് റീ പോളിങ്ങിൽ വിലക്കിയത്​. തെരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതി​​െൻറ ഭാഗമായാണ് ഇക്കുറി ബി.എസ്​.എൻ.എൽ റേഞ്ചുള്ള ബൂത്തുകളിൽ വെബ്കാസ്​റ്റിങ് ഏർപ്പെടുത്തിയിരുന്നത്. വെബ്​കാസ്​റ്റിങ്​ ദൃശ്യങ്ങളിലൂടെയാണ്​ 23ന്​ നടന്ന തെരഞ്ഞെടുപ്പിൽ കള്ളവോട്ട്​ നടന്നതായുള്ള തെളിവുകൾ കണ്ടെത്തിയത്​. വെബ്കാസ്​റ്റിങ് കേരള ജിഇ2019.കോം എന്ന വിലാസത്തിലുള്ള വെബ്സൈറ്റിലാണ്​ മുമ്പ്​ ദൃശ്യങ്ങൾ ലഭ്യമായിരുന്നത്​. ഇതാണ്​ ഇപ്പോൾ വിലക്കിയിരിക്കുന്നത്. ആവശ്യമുള്ള ബൂത്തുകൾ തെരഞ്ഞെടുത്ത് ഇതിലൂടെ തത്സമയം ആർക്കും വോട്ടെടുപ്പ് കാണാൻ സൗകര്യമുണ്ടായിരുന്നു.

23ന് നടന്ന തെരഞ്ഞെടുപ്പിൽ ഈ സൗകര്യം ഉണ്ടായിരുന്നു. എന്നാൽ, റീ പോളിങ്​ ആവുമ്പോഴേക്കും സൈറ്റിൽ പ്രവേശിക്കാനുള്ള സൗകര്യം തടയപ്പെടുകയായിരുന്നു. അതേസമയം, വെബ്കാസ്​റ്റിങ് ദൃശ്യങ്ങൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കണമെന്ന് നിയമമില്ലെന്നാണ്​ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്​. ഇത് ബൂത്തിലുള്ള പലരേഖകളും പോലെ രഹസ്യസ്വഭാവമുള്ള രേഖയാണെന്നും അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷനാണ് ഇത്തരം രേഖകളുടെ ഉടമസ്ഥനെന്നും അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പ്​ കമീഷൻ സൈറ്റ് ബ്ലോക്ക്​ ചെയ്​തതോടെ റീ പോളിങ്ങിനിടെ നടന്ന ക്രമേക്കടുകൾ ദൃശ്യങ്ങൾ സഹിതം പുറംലോകത്തെത്തിക്കാനുള്ള സാധ്യതകൂടി ഇല്ലാതാക്കിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്​.


റീ പോളിങ്​: ചരിത്രത്തി​​െൻറ ഭാഗമായി വോട്ടർമാർ
കണ്ണൂർ: കേരളചരിത്രത്തിലെ കള്ളവോട്ടിനെ തുടർന്നുണ്ടായ​ ആദ്യത്തെ റീ പോളിങ്ങി​ൽ വോട്ട്​ രേഖപ്പെടുത്തി വോട്ടർമാരും ചരി​ത്രത്തി​​െൻറ ഭാഗമായി. രാവിലെ ആറോടെ മോക്​ പോളിങ്ങിനു​േശഷം ഏഴിന്​ വോ​ട്ടെടുപ്പ്​ ആരംഭിക്കു​േമ്പാൾതന്നെ ബൂത്തുകൾക്കുമുന്നിൽ വലിയനിര രൂപപ്പെട്ടിരുന്നു. റമദാനും കടുത്തചൂടും കണക്കിലെടുത്ത്​ സ്​ത്രീ വോട്ടർമാരാണ്​ അതിരാവിലെ ബൂത്തുകളിലേക്ക്​ ഒഴുകിയത്​.

വിവിധ സബ്​ ഡിവിഷനുകളുടെ കീഴിൽ എ.എസ്​.പി, ഡിവൈ.എസ്​.പിമാരുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ്​ ഒരുക്കിയത്​. വിവാദമായ മുഖപടം ധരിച്ചവരുൾപ്പെടെയുള്ളവരുടെ സ്ലിപ്പും തിരിച്ചറിയൽ കാർഡും പരിശോധിച്ചാണ്​ വരിയിലേക്ക്​ വിട്ടത്​. ബൂത്തിനുള്ളിൽ ആവശ്യമെങ്കിൽ മാത്രമാണ്​ മുഖപടം ഉയർത്തി പരിശോധിച്ചത്​. ഇതിനായി പ്രിസൈഡിങ്​ ഓഫിസർക്ക്​ സഹായിയെ നൽകി തെരഞ്ഞെടുപ്പ്​ കമീഷൻ സൗകര്യവുമൊരുക്കിയിരുന്നു.

ലീഗുകാർ കള്ളവോട്ട്​ ചെയ്​തെന്ന്​ തെളിഞ്ഞ തളിപ്പറമ്പ്​ നിയോജക മണ്ഡലത്തിൽപെട്ട പാമ്പുരുത്തി എ.യു.പി സ്​കൂളിലെ 166ാം നമ്പർ ബൂത്തിന്​ സമീപം പൊലീസ്​ കനത്ത ബന്തവസ്സ്​ ഒരുക്കിയിരുന്നു. തളിപ്പറമ്പ്​ ഡിവൈ.എസ്​.പിയുടെ നേതൃത്വത്തിൽ നാറാത്ത്​ ടിപ്പുസുൽത്താൻ ജങ്​ഷൻ മുതൽ പ്രദേശം പൊലീസ്​ വലയത്തിലായി. 12 കള്ളവോട്ടുകളാണ്​ പാമ്പുരുത്തിയിൽ തെരഞ്ഞെടുപ്പ്​ കമീഷൻ ​തിരിച്ചറിഞ്ഞത്​. ധർമടം മണ്ഡലത്തിലെ കുന്നിരിക്ക യു.പി സ്​കൂളി​ലെ 52, 53 ബൂത്തുകളിൽ രാവിലെ മുതൽ വോട്ടർമാർ കൂട്ടത്തോടെയെത്തി. പോളിങ്​ ശതമാനവും ഓരോ മണിക്കൂറിലും വർധിച്ചു. തലശ്ശേരി എ.എസ്​.പി അരവിന്ദ്​ സുകുമാറി​​െൻറ നേതൃത്വത്തിലായിരുന്നു ഇവിടെ സുരക്ഷാമുന്നൊരുക്കങ്ങൾ. ഇവിടെ വോട്ടുയന്ത്രത്തി​​െൻറ തകരാർ കാരണം ഒരുമണിക്കൂറോളം വോ​ട്ടെടുപ്പ്​ വൈകി.


വാശി നിറഞ്ഞുനിന്ന റീപോളിങ്​
ചെറുവത്തൂർ: സമ്മതിദാനാവകാശമുള്ളവർ ആശുപത്രി കിടക്കയിൽനിന്ന് ആംബുലൻസിൽ എത്തിയും കിടപ്പുരോഗികളെ ഉറ്റവർ കൂട്ടിക്കൊണ്ടുവന്നും വോട്ട് ചെയ്ത വാശിയേറിയ റീ പോളിങ് ജനാധിപത്യത്തി​​െൻറ ശക്തിയും വീര്യവും ഉൾചേർന്നതായിരുന്നു. നേരം പുലരുംമുമ്പ് കൂളിയാട് ജി.എച്ച്.എസ്​ കെട്ടിടത്തിലെ 48ാം നമ്പർ ബൂത്തിൽ വരിയായി വോട്ടർമാർ നിരന്നു. ചിലർ വരാന്തയിൽ പത്രം വായിച്ചുകിടന്നു. ബൂത്ത്തല ഉദ്യോഗസ്ഥരിൽനിന്ന് വോട്ടർ സ്ലിപ്പ് വാങ്ങുന്നതിന് ജില്ല കലക്ടർ നിർദേശം നൽകിയതിനാൽ ബി.എൽ.ഒമാരുടെ മുന്നിലും നിര നീണ്ടു. കള്ളവോട്ട് കണ്ടെത്തിയതിനെത്തുടർന്ന് റീ പോളിങ് നടത്തി ചരിത്രത്തിൽ ഇടംനേടിയ ഈ ബൂത്തിൽ സ്ത്രീകളാണ് ആദ്യമാദ്യം കൂടുതൽ വോട്ട് ചെയ്തത്. റവന്യൂ ഉദ്യോഗസ്ഥരായിരുന്നു പോളിങ്​, പ്രിസൈഡിങ്​ ഉദ്യോഗസ്ഥർ. കേരള പൊലീസി​​െൻറ ശക്തമായ സുരക്ഷയോടെയാണ് വോട്ടെടുപ്പ് നടന്നത്.


കള്ളവോട്ടിൽ കുടുങ്ങിയവരും വോട്ട് ചെയ്യാനെത്തി
കണ്ണൂർ: കള്ളവോട്ടിനെ തുടർന്ന്​ കേസെടുത്തവരിൽ പലരും റീ പോളിങ്ങിലും സമ്മതിദാനാവകാശം വിനിയോഗിച്ചു. പിലാത്തറ കള്ളവോട്ട്​ സംഭവത്തിൽ പരിയാരം പൊലീസ്​ കേസെടുത്ത ഡി. പത്മിനി ബൂത്ത്​ നമ്പർ 19ൽ വോട്ട്​ ചെയ്​തു. ധർമടം നിയോജക മണ്ഡലത്തിലെ കുന്നിരിക്ക യു.പി സ്​കൂളിലെ ബൂത്ത്​ നമ്പർ 52ൽ എ.കെ. സായൂജ്​ അഖിൽ അത്തിക്ക എന്നയാളുടെ വോട്ട്​ ആൾമാറാട്ടം നടത്തി ചെയ്​തിരുന്നു. റീ ​േപാളിങ്ങിൽ അഖിൽ അത്തിക്കതന്നെ നേരി​െട്ടത്തി വോട്ട്​ ചെയ്​തു. പാമ്പുരുത്തിയിലെ ബൂത്ത്​ നമ്പർ 166ൽ കള്ളവോട്ടിന്​ കേസെടുക്കപ്പെട്ട ഒമ്പതു​ ലീഗ്​ പ്രവർത്തകരും വോട്ട്​ ചെയ്യാനെത്തി. പുതിയങ്ങാടിയിൽ കള്ളവോട്ടിന്​ കേസെടുക്ക​െപ്പട്ട എസ്​.വി. മുഹമ്മദ്​ ഫായിസും കെ.എം. മുഹമ്മദും പുതിയങ്ങാടി ജമാഅത്ത്​ എച്ച്​.എസിലെ ബൂത്ത്​ നമ്പർ 69ൽ വോട്ട്​ ചെയ്​തു.

കൂടുതൽ പോളിങ്ങ്​ പാമ്പുരുത്തിയിൽ; കുറവ്​ പുതിയങ്ങാടി ജമാഅത്ത്​ എച്ച്​.എസിൽ

കണ്ണൂർ: കള്ളവോട്ടിനെ തുടർന്ന്​ റീപോളിങ്ങ്​ നടന്ന ജില്ലയിലെ ആറു ബൂത്തുകളിൽ ഏറ്റവും കൂടുതൽ പോളിങ്​ നടന്നത്​ കണ്ണൂർ ലോക്​സഭ മണ്ഡലത്തിലെ പാമ്പുരുത്തിയിലെ 166ാം നമ്പർ ബൂത്തിൽ. നേരത്തെ 82.95 പേർ വോട്ട്​ ചെയ്​ത പാമ്പുരുത്തിയിൽ ഇക്കുറി 82.71ശതമാനമാണ്​ പോളിങ്. വോ​െട്ടടുപ്പിന്​ കനത്ത സുരക്ഷയൊരുക്കിയാണ്​ ​പാമ്പുരുത്തിയുൾപ്പെടെയുള്ള മിക്ക ബൂത്തുകളിലും പോളിങ് നടന്നത്​. കുറഞ്ഞ സ്​ഥലങ്ങളിൽ മാത്രം പോളിങ്ങ്​ നടക്കുന്നതിനാൽ ഉദ്യോഗസ്​ഥർക്ക്​ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി.

ഏറ്റവും കുറവ്​ പോളിങ് നടന്നത്​ കാസർകോട്​ ലോക്​സഭ മണ്ഡലത്തിലുൾപ്പെട്ട പുതിയങ്ങാടി ജമാഅത്ത്​ എച്ച്​.എസിലെ ബൂത്ത് നമ്പർ 79ലാണ്​. 8.20 ശതമാനം വോട്ടാണ്​ ഇവിടെ കുറഞ്ഞത്​. നേരത്തെ 79.96 ശതമാനം പോളിങ്ങ്​ നടന്നപ്പോൾ ഇക്കുറി 71.76 ശതമാനമായി കുറഞ്ഞു. കാസർകോട്​ മണ്ഡലത്തിലെ തന്നെ പിലാത്തറ യു.പി സ്​കൂളിലെ ബൂത്ത്​ നമ്പർ 19ൽ 5.78 ശതമാനം കുറഞ്ഞു. നേരത്തെ 88.82 ശതമാനം പോളിങ്​ നടന്ന ഇൗ ബൂത്തിൽ ഇക്കുറി 8.304 ശതമാനമാണ്​ പോളിങ്ങ്​. 91 ശതമാനം പോളിങ്​ നടന്ന ധർമ്മടം നിയോജക മണ്ഡലത്തിലെ കുന്നിരിക്ക യു.പി സ്​കൂളിലെ ബൂത്ത്​ നമ്പർ 52ൽ ഇക്കുറി 88.86 ശതമാനമായി കുറഞ്ഞു. കണ്ണൂർ ലോക്​സഭാ മണ്ഡലത്തിലെ മൂനന്​ ബൂത്തുകളിലും 80 ശതമാനമത്തിലധികം പോളിങ്​ നടന്നപ്പോൾ കാസർകോട്​ ലോക്​സഭാ മണ്ഡലത്തിലുൾപ്പെ​െട്ട ബൂത്ത്​ നമ്പർ 19ൽ മാത്രമാണ്​ 80 ശതമാനം കടന്നത്​.

Tags:    
News Summary - Kerala Re-Poling issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.