Posted On
date_range Updated On
date_range കൊല്ലത്തെ കോൺഗ്രസ് നേതാവ് ആർ. രശ്മി ബി.ജെ.പിയിലേക്ക്
കൊല്ലം: കോൺഗ്രസ് നേതാവ് ആർ. രശ്മി ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ട്. 2021ൽ കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ യു.ഡി.ഫ് സ്ഥാനാർഥിയായിരുന്നു ആർ. രശ്മി. അയിഷ പോറ്റി കോൺഗ്രസിലെത്തിയത് മുതൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. അയിഷാ പോറ്റിയെ യു.ഡി.എഫ് സ്ഥാനാർഥിയാക്കുന്നതിനെതിരെ അതൃപ്തിയും അറിയിച്ചിരുന്നു.
മാത്രമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണമെന്നും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലുമൊന്ന് നൽകണമെന്നും രശ്മി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും അനുകൂല തീരുമാനം ലഭിക്കാത്തതിനെ തുടർന്നാണ് പാർട്ടി വിടുന്നത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.