Posted On
date_range Updated On
date_range അന്തേവാസിയെ ബലാത്സംഗം ചെയ്ത കേസിൽ ആശ്രമാധിപൻ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: അന്തേവാസിയെ ബലാത്സംഗം ചെയ്ത കേസിൽ ആശ്രമാധിപനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടാലി സ്വദേശി കൂട്ടാലപറമ്പിൽ ബാബു എന്ന ബാബു സ്വാമിയെയാണ് (45) മതിലകം സി.ഐ സി. പ്രേമാനന്ദ കൃഷ്ണെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രോഗികളെ ഉൾപ്പെടെ പരിപാലിക്കുന്ന ശ്രീനാരായണപുരം ആലയിലെ ശിവനന്ദനം കാശി മഠത്തിെൻറ അധിപതിയാണ് ബാബു സ്വാമി. ഇവിടെ ഒന്നര മാസം മുമ്പ് ചികിത്സ തേടിയെത്തിയ അന്തേവാസിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. പരാതി ഉയർന്നതോടെ ഒളിവിൽ പോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.