representational image

കോവിഡ് മരണങ്ങളിൽ കർണാടകയെ മറികടന്ന് കേരളം രണ്ടാം സ്ഥാനത്ത്; മുന്നിൽ മഹാരാഷ്ട മാത്രം

തിരുവനന്തപുരം: കോവിഡ് മരണങ്ങളില്‍ അയല്‍ സംസ്ഥാനങ്ങളെ മറികടന്ന് കേരളം രണ്ടാംസ്ഥാനത്തെത്തി. ഇതുവരെ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന കർണാടകയേയാണ് കേരളം മറികടന്നത്. മഹാരാഷ്ട്രയില്‍ മാത്രമാണ് കേരളത്തിലേക്കാള്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 38,737 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബുധനാഴ്ച വരെയുള്ള കണക്കു പ്രകാരം കര്‍ണാടകയില്‍ ഇത് 38,185ഉം തമിഴ്‌നാട്ടില്‍ 36,415ഉം ആണ്. 1.41 ലക്ഷം പേരാണ് മഹാരാഷ്ട്രയില്‍ ആകോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ മരിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.

സമീപ ദിവസങ്ങളില്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും വളരെ കുറവ് കോവിഡ് മരണങ്ങള്‍ മാത്രമാണ് ഈ ദിവസങ്ങളിൽ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ കേരളത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. ഇതാണ് സംസ്ഥാനത്തെ രണ്ടാം സ്ഥാനത്തെത്തിച്ചത്. കര്‍ണാടകയില്‍ മൂന്നും തമിഴ്‌നാട്ടില്‍ 14ഉം മരണങ്ങളാണ് ബുധനാഴ്ച റിപ്പോർട്ച് ചെയ്തത്. കേരളത്തില്‍ ഇത് 308 ആണ്. ഇന്നലെ 384 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നേരത്തെ കോവിഡ് മരണങ്ങളില്‍ ചേര്‍ക്കാതിരുന്നവ കൂടി ചേര്‍ത്താണ് ഇപ്പോള്‍ പ്രതിദിന കണക്ക് പുറത്തുവിടുന്നത്. ഇതാണ് സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ കാര്യമായ കുറവു വരാത്തതിനു കാരണമെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ടു മുതല്‍ 9,598 മരണങ്ങളാണ് കോവിഡ് മരണങ്ങളുടെ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയത്.

Tags:    
News Summary - Kerala ranks second in covid deaths over Karnataka; Maharashtra only ahead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.