തിരുവനന്തപുരം: മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായം 23 ആയി ഉയർത്തിക്കൊണ്ടുള്ള 2018ലെ അബ്കാരി (ഭേദഗതി) ബിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയിൽ അവതരിപ്പിച്ചു. യു.ഡി.എഫ് സർക്കാർ നിഷ്കർഷിച്ച 21 വയസ്സാണ് എൽ.ഡി.എഫ് സർക്കാർ 23 ആയി ഉയർത്തിയത്.
ഇതോടൊപ്പം, അബ്കാരി നിയമത്തിലെ 57ാം വകുപ്പ് ഭേദഗതി ചെയ്ത് വ്യാജ കള്ള് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്റ്റാര്‍ച്ച് മദ്യത്തിൽ കലർത്തിയാലുള്ള ശിക്ഷ ലഘൂകരിക്കാനും ബില്ലിൽ ശിപാർശ ചെയ്യുന്നു. അഞ്ച് വർഷം തടവും 50,000 രൂപ പിഴയുമായിരുന്നു ശിക്ഷ. ഇനി പിടിക്കപ്പെട്ടാൽ 25,000 രൂപ പിഴയൊടുക്കിയാൽ മതി.
യു.ഡി.എഫ് സർക്കാർ പൂട്ടിയ 86 ബാറുകൾ സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭേദഗതിയെ പ്രതിപക്ഷം എതിർത്തു. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. 2018ലെ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല (ഭേദഗതി) ബില്ലും 2018ലെ കേരള ഹൈകോടതി ബില്ലും സഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.