Posted On
date_range Updated On
date_range മഴ കനക്കും; ഇന്ന് മൂന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലയിൽ മഞ്ഞ അലർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം മഴ ശക്തമാകുന്നു. ഇന്ന് മൂന്ന് ജില്ലയിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലയിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
മറ്റ് ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
ഓറഞ്ച് അലർട്ട്
ജൂലൈ 13 -കോഴിക്കോട്, കണ്ണൂർ, കാസർകോട്
14 -കണ്ണൂർ, കാസർകോട്
15 -കോഴിക്കോട്, കണ്ണൂർ, കാസർകോട്
16 -മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
മഞ്ഞ അലർട്ട്
ജൂലൈ 13 -എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്
14 -ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്
15 -ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
16 -ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.