തിരുവനന്തപുരം: ഭക്ഷണം കഴിച്ചശേഷം പണം നൽകാതെപോയ പൊലീസുകാരെ ചോദ്യംചെയ്തതിെൻറ പേരിൽ എൻജിനീയറിങ് വിദ്യാർഥ ികളുടെ സഞ്ചരിക്കുന്ന തട്ടുകട പൊലീസ് അടച്ചുപൂട്ടിച്ചതായി പരാതി. പരുത്തിപ്പാറ സ്വദേശികളായ അഖിലും അരവിന്ദുമാ ണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. കടതുറന്നുകിട്ടാനും പൊലീസിെൻറ പ്രതികാരനടപടി അവസാനിപ്പിക്കണമെ ന്നാവശ്യപ്പെട്ടും വ്യാപാരി വ്യവസായി സമിതി ജില്ല നേതാക്കളും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഡി.ജി.പി ഓഫിസിലെ എസ്.ഐയും സംഘവുമാണ് ആരോപണവിധേയർ.
പരാതിയിൽ പറയുന്നത്: ബുധനാഴ്ച രാത്രി 12ന് കടയടച്ചനേരം മദ്യപിച്ച് വാഹനത്തിലെത്തിയ എസ്.ഐയും സംഘവും ഭക്ഷണം ആവശ്യപ്പെട്ട് കട തുറപ്പിച്ചു. കഴിക്കാനായി മാറ്റിെവച്ച ഭക്ഷണം എസ്.െഎക്ക് നൽകി. തണുത്തഭക്ഷണത്തിന് പണമില്ലെന്ന് എസ്.ഐ പറഞ്ഞതിനെ ചൊല്ലി തർക്കമായി. ആഹാരം കഴിച്ചവർ പൊലീസുകാരാണെന്ന് മനസ്സിലായതോടെ യുവാക്കൾ പിന്മാറി. എസ്.ഐയും സംഘവും മടങ്ങിയ ഉടൻ പേരൂർക്കടയിൽനിന്ന് പൊലീെസത്തി വിവരം അന്വേഷിച്ചുമടങ്ങി. തൊട്ടടുത്തദിവസം പേരൂർക്കട പൊലീസെത്തി കട പൂട്ടിച്ചു. സ്റ്റേഷൻ പരിധിയിൽ കടകാണരുതെന്നും ഉദ്യോഗസ്ഥർ താക്കീതുനൽകി.
ഒടുവിൽ ഡി.ജി.പി ഓഫിസിലെത്തി യുവാക്കൾ എസ്.ഐയോട് മാപ്പു പറഞ്ഞെങ്കിലും കടതുറന്ന് പ്രവർത്തിപ്പിക്കാൻ പേരൂർക്കട പൊലീസ് സമ്മതിച്ചില്ലെന്നും പരാതിയിൽ പറയുന്നു. കടതുറക്കാൻ കഴിയാതെ വന്നതോടെ ഇവർ വ്യാപാരി വ്യവസായി സമിതി ഭാരവാഹികളെ സമീപിച്ചു. സമിതി ഇടെപട്ടിട്ടും പൊലീസ് പിന്മാറിയില്ല. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അതേസമയം കടയിൽ പഴകിയ ഭക്ഷണമാണ് വിളമ്പിയതെന്നും വസ്തുതകൾ വളച്ചൊടിച്ചാണ് പരാതി നൽകിയതെന്നും പേരൂർക്കട സി.ഐ സൈജുനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.