പ്രതിയെ വിവാഹച്ചടങ്ങില്‍നിന്ന് പൊലീസ് പൊക്കി; ആര്‍.എസ്.എസുകാര്‍ പൊലീസുകാരെ മര്‍ദിച്ചു

തുറവൂര്‍ (ആലപ്പുഴ): ഒളിവിലായിരുന്ന പ്രതിയെ വിവാഹച്ചടങ്ങിനത്തെിയ പൊലീസ് തിരിച്ചറിഞ്ഞ് പിടികൂടിയതില്‍ രോഷംപൂണ്ട ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തെ മര്‍ദിക്കുകയും പൊലീസ് ജീപ്പ് തല്ലിത്തകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ കുത്തിയതോട് എസ്.ഐ എ.എന്‍. അഭിലാഷ്, സിവില്‍ പൊലീസ് ഓഫിസര്‍ ജൂഡ് എന്നിവരെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വളമംഗലത്തെ ബാലികസദനത്തില്‍ ഞായറാഴ്ച നടന്ന വിവാഹത്തില്‍ പങ്കെടുക്കാനത്തെിയതായിരുന്നു എസ്.ഐയുടെ നേതൃത്വത്തിലെ പൊലീസ് സംഘം. 
വാഹനം തല്ലിത്തകര്‍ത്തത് ഉള്‍പ്പെടെ കേസുകളില്‍ പ്രതിയായ കുത്തിയതോട് സ്വദേശി ശരണ്‍കുമാറിനെ വിവാഹസ്ഥലത്ത് കണ്ട പൊലീസ് ഇയാളെ പിടികൂടി സ്റ്റേഷനില്‍ കൊണ്ടുപോയി. തിരികെ വിവാഹച്ചടങ്ങിന് എത്തിയ പൊലീസും ആര്‍.എസ്.എസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമായി. പ്രകോപിതരായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസുകാരെ ആക്രമിക്കുകയും ജീപ്പിന് കേടുപാട് വരുത്തുകയുമായിരുന്നു. 
 അശരണരും നിരാലംബരും താമസിക്കുന്ന വളമംഗലം ബാലികസദനത്തില്‍ നടന്ന വിവാഹച്ചടങ്ങ് കുത്തിയതോട് എസ്.ഐയുടെ നേതൃത്വത്തിലെ പൊലീസ് സംഘം അലങ്കോലപ്പെടുത്തിയെന്നാരോപിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. ഇതിന്‍െറ ഭാഗമായി തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ചേര്‍ത്തല താലൂക്കില്‍ ഹര്‍ത്താല്‍ നടത്താന്‍ സംഘ്പരിവാര്‍ സംഘടനകള്‍ തീരുമാനിച്ചു.
 

Tags:    
News Summary - kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.