തിരുവനന്തപുരം: സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് സമ്മര്‍ ക്യാമ്പിന്‍റെ ഭാഗമായി തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല പ്രശ്നോത്തരി (സ്റ്റുഡന്‍റ് ഇന്‍റലക്ച്വല്‍ മാരത്തണ്‍) മത്സരത്തിൽ കോഴി ക്കോട് റൂറല്‍ ജില്ലയിൽ നിന്നുള്ള ടീം ജേതാക്കളായി. മുക്കം ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥ ികളായ അന്‍ജല്‍ മൂഹമ്മദ് യു.പി, ദേവരാഗ്. എ, സിദാന്‍. എസ് എന്നിവരടങ്ങിയ ടീമാണ് ഒന്നാം സ്ഥാനം നേടിയത്.
കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് ഇ.കെ നായനാര്‍ സ്മാരക സർക്കാർ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാർഥികളായ അശ്വതി പി.എ, കൃഷ്ണ ടി.കെ, ഗംഗ ടി.കെ എന്നിവരുള്‍പ്പെട്ട ടീമും തിരുവനന്തപുരം സിറ്റി ജില്ലയില്‍ മുക്കോലയ്ക്കല്‍ സെന്‍റ് തോമസ് സ്കൂള്‍ വിദ്യാർഥികളായ ഹൃദയേഷ് ആര്‍. കൃഷ്ണന്‍, ആര്‍ച്ച എ.ജെ, തമന്ന ഹരി എന്നിവരടങ്ങിയ ടീമും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
19 പോലീസ് ജില്ലകളെ പ്രധിനിധീകരിച്ച് മൂന്ന് പേരടങ്ങുന്ന 19 ടീമുകൾ തമ്മിലായിരുന്നു മത്സരം. വാശിയും ഉത്സാഹവും നിറഞ്ഞ ക്വാര്‍ട്ടര്‍, സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷം കോഴിക്കോട് റൂറല്‍, കണ്ണൂര്‍, തിരുവനന്തപുരം റൂറല്‍, തിരുവനന്തപുരം സിറ്റി എന്നീ നാല് ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ എത്തിയത്. ഐ.ജി.മാരായ ദിനേന്ദ്ര കശ്യപ്, പി. വിജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്ന സമാപന സമ്മേളനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ ട്രോഫികള്‍ സമ്മാനിച്ചു.
സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളെയും പങ്കെടുപ്പിച്ച് വിപുലമായ ക്വിസ് മത്സരം അടുത്ത വര്‍ഷം നടത്താന്‍ ഉദേശിക്കുന്നതായി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് സംസ്ഥാന നോഡല്‍ ഓഫീസര്‍ ഐ.ജി പി. വിജയന്‍ വ്യക്തമാക്കി. ടി.കെ ജോസ് ഐ.എ.എസ് സംഘടിപ്പിച്ചിരുന്ന കുടുംബശ്രീ സംസ്ഥാനതല ബാലസഭകളാണ് ഇത്തരം സമ്മര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുവാന്‍ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.