Posted On
date_range Updated On
date_range പുക സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പിഴ 2000; പുതിയ ആയുധവുമായി പൊലിസ്
കാസർകോട്: വാഹന പരിശോധനയിൽ അധികം ചോദിക്കാത്ത പുക പരിശോധന സർട്ടിഫിക്കറ്റാണ് പൊലിസിെൻറ പുതിയ ആയുധം. പുക ടെസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാലു ചക്രവാഹനത്തിന് പിഴ 2000 രൂപ. ടെസ്റ്റ് ചെയ്യാൻ 80 രൂപ മാത്രമേയുള്ളൂ.
വാഹനപരിശോധനക്ക് നിൽക്കുന്ന ഉദ്യോഗസ്ഥൻ വണ്ടിയുടെ നമ്പർ പുതിയ ആപ്ലിക്കേഷനിലേക്ക് കയറ്റിയാൽ വണ്ടിയുടെ എല്ലാ ചരിത്രവും വരും. പുക ടെസ്റ്റ് ചെയ്യാത്ത കാര്യം പരിശോധിക്കാൻ നിൽക്കുന്നയാളിെൻറ മുന്നിൽ തെളിയും.
പുക ടെസ്റ്റ് അധികം ആരും ശ്രദ്ധിക്കാത്തതിനാൽ പൊലീസിന് പണമുണ്ടാക്കാനുള്ള പുതിയ ആയുധമായി ഇതുമാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.