പൊ​ലീ​സി‍ൻെറ ‘എ​ത്തി​ക്ക​ൽ ഹാ​ക്കി​ങ്’ സം​ശ​യ​ത്തി‍ൻെറ നി​ഴ​ലി​ൽ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് നടപ്പാക്കുന്ന സൈബർഡോം  പദ്ധതിയുടെ ഭാഗമായ ‘എത്തിക്കൽ ഹാക്കിങ്’പരിധിവിടുന്നതായി സംശയം ബലപ്പെടുന്നു. മുൻ മന്ത്രി എ.കെ. ശശീന്ദ്ര‍േൻറതെന്ന പേരിൽ പുറത്തുവന്ന ഫോൺസംഭാഷണം ചോർത്താന്‍  പൊലീസി‍​െൻറ ഹാക്കിങ് സംഘം ഇടപെട്ടതായാണ് സംശയം.  വിവാദസംഭാഷണം പുറത്തുവിട്ട പുതിയ ചാനൽ അവരുടെ ലോഞ്ചിങ്ങി‍​െൻറ ഭാഗമായി ‘മസാല’വാർത്തകൾ  പരതിയിരുന്നു. ഇതിന് കേരള പൊലീസിലെ ചിലരുടെ സഹായം ലഭിച്ചതായാണ് വിവരം. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടില്ല. ഇത് സാധൂകരിക്കുന്ന ആരോപണമാണ് അനിൽ അക്കര എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചത്. 

പല ഉന്നതരുടെയും ഫോൺ പൊലീസ് ചോർത്തുന്നെന്നായിരുന്നു എം.എൽ.എയുടെ ആരോപണം. സർക്കാറി‍​െൻറ ഭാഗമായ പൊലീസ് സർക്കാറിനെതിരായ പ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ   ഗൗരവമായി കാണണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതുസംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അനൗദ്യോഗികതലത്തിലെ അന്വേഷണത്തിനാണ് സർക്കാർ  പ്രാമുഖ്യം നൽകുന്നത്. ചാനലി‍​െൻറ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിർദേശമുണ്ടത്രെ. ചാനലിലൂടെ പുറത്തുവന്ന വിവാദവാർത്തയുമായി ബന്ധപ്പെട്ട് ചില വനിതജീവനക്കാരെയും നിരീക്ഷിക്കുന്നതായാണ് വിവരം. രാജ്യസുരക്ഷയുമായും ബാങ്കിങ്സുരക്ഷയുമായും ബന്ധപ്പെട്ട  കാര്യങ്ങൾക്കായി സൈബർനിരീക്ഷണവും എത്തിക്കൽ ഹാക്കിങ്ങും നടത്താനാണ് സൈബർഡോം വിഭാവനം ചെയ്തത്. എന്നാൽ, ‘എത്തിക്സ് ’എന്താണെന്ന് ഇതുവരെ നിർവചിക്കപ്പെട്ടില്ല. പൂർണമായും സ്വകാര്യ ഐ.ടി സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന സൈബർ  ഡോമി‍​െൻറ ആസ്ഥാനം ടെക്നോപാർക്കിലാണ്. ഇവിടെ എന്താണ് നടക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്താണോ സർക്കാറിനെ ധരിപ്പിക്കുന്നത് അതി‍​െൻറ അടിസ്ഥാനത്തിൽ മുന്നോട്ടുപോവുകയാണ്. ഇത് സർക്കാറിന് തലവേദനയാകുമെന്ന് പൊലീസിലെ ഉന്നതർ പരോക്ഷമായെങ്കിലും സമ്മതിക്കുന്നു.

വിദേശരാജ്യങ്ങളിൽ ഫോൺചോർത്തലിന് സഹായിക്കുന്ന അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാണ്. കേരള പൊലീസിൽ അടിക്കടി വിദേശയാത്ര നടത്തുന്ന ഉന്നതരുണ്ട്. ഇവരിൽ ചിലരുടെ പക്കൽ ഇത്തരത്തിലുള്ള ഉപകരണങ്ങൾ  ഉള്ളതായാണ് അറിയുന്നത്. ഈ സാഹചര്യത്തിൽ സൈബർഡോമിന് പുറത്തുള്ള ചോർത്തൽസാധ്യതകളും തള്ളിക്കളയാനാകുന്നില്ല. സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ഇതേക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്.
 

Tags:    
News Summary - Kerala Police Cyberdome

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.