വെടിയുണ്ട കാണാതായ സംഭവം: എസ്​.ഐ അറസ്​റ്റിൽ

തിരുവനന്തപുരം: സംസ്ഥാന പൊലീസ്​ സേനയുടെ കൈവശമുള്ള വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എസ്​.ഐ അറസ്​റ്റിൽ. എസ്​.എ.പി ക്യാമ്പിലെ എസ്​.ഐ റെജി ബാലകൃഷ്​ണനെയാണ്​ ക്രൈം ബ്രാഞ്ച്​ പ്രത്യേക അന്വേഷണ സംഘം അറസ്​റ്റു ചെയ്​തത്​.

നഷ്ടപ് പെട്ട വെടിയുണ്ടകൾക്കു പകരം കൃത്രിമ വെടിയുണ്ടകൾ സ്​റേറാക്കിൽ കാണിച്ചതിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ്​ റ െജി ബാലകൃഷ്​ണനെ കസ്​റ്റഡിയിലെടുത്തത്​. അന്വേഷണ ഉദ്യോഗസ്ഥർ ഇയാ​െള വിശദമായി ചോദ്യം ചെയ്​ത്​ ഉച്ചക്ക്​ ശേഷം അറസ്​റ്റ്​ രേഖപ്പെടുത്തുകയായിരുന്നു.

എസ്​.എ.പി ക്യാമ്പി​ൽ നിലവിലുള്ള വെടിയുണ്ടകൾ ക്രൈം ബ്രാഞ്ച്​ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്​. വെടിയുണ്ടകൾ കാണാതായ കേസിൽ 11 പൊലീസുകാരെ പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതിരുന്നത്​.

കേരള പൊലീസി​​​​​െൻറ കൈവശമുള്ള തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടുണ്ടെന്ന സി.എ.ജി റിപ്പോർട്ടി​​​​​െൻറ അടിസ്ഥാനത്തിലാണ്​ ക്രൈംബ്രാഞ്ച്​ അന്വേഷണം നടത്തുന്നത്​.

തിരകൾ കാണാതായ കേസിൽ കണക്കെടുപ്പ് ഉണ്ടായപ്പോൾ 350 വ്യാജ കെയ്​സുകൾ ഉണ്ടാക്കി കണക്കെടുപ്പിൽ ഹാജരാക്കിയെന്ന കേസിലാണ്​ എസ്​.ഐ റെജി ബാലചന്ദ്ര​ൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്തത്​.

തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. കാണാതായ വെടിയുണ്ടകൾക്കും കെയ്​സുകൾക്കുമായുളള അന്വേഷണം തുടരുകയാണ്​.


Tags:    
News Summary - Kerala Police Bullet missing case: SI in custody - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.