കേരളം വായു നികുതിയുടെ വക്കിൽ, കേന്ദ്രം രക്ഷിക്കണം; ഇല്ലെങ്കിൽ ജനത്തെ പിഴിയാൻ സാധ്യതയുണ്ടെന്ന്​ എം.കെ രാഘവൻ

ന്യൂഡൽഹി: കേരളത്തിന്‍റെ ജി.എസ്​.ടി കുടിശിക എത്രയും വേഗം കേന്ദ്രസർക്കാർ കൊടുത്തു തീർത്തില്ലെങ്കിൽ വായു നികുതി ഏർപ്പെടുത്തിയും സംസ്ഥാന സർക്കാർ ജനത്തെ പിഴിയാൻ സാധ്യതയുണ്ടെന്ന്​ എം.കെ രാഘവൻ ലോക്സഭയിൽ. കേന്ദ്രസർക്കാറിന്‍റെ കുടിശിക മറയാക്കി ശ്വസിക്കുന്ന വായുവിന്​ പോലും നികുതി ഏർപ്പെടുത്തിയേക്കാവുന്ന സാഹചര്യമാണ്​ കേരളത്തിൽ -അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിനെക്കുറിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു എം.കെ രാഘവൻ.

കേന്ദ്രസർക്കാറിനെയും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച കാര്യങ്ങളിൽ ഏതൊക്കെ നടപ്പാക്കിയെന്ന്​ പരിശോധിച്ചിട്ട്​ പുതിയ ബജറ്റ്​ ചർച്ച ചെയ്യുന്നതാണ്​ ഉചിതം. തൊഴിലുറപ്പ്​ പദ്ധതി വിഹിതം കുത്തനെ വെട്ടിക്കുറച്ചത്​ ഗ്രാമങ്ങളിൽ വലിയ പ്രയാസമുണ്ടാക്കും. ജനങ്ങൾക്ക്​ ഉപകാരപ്പെടുന്ന പദ്ധതി ഇഞ്ചിഞ്ചായി ഇല്ലാതാക്കുകയാണ്​ കേന്ദ്രസർക്കാർ. പ്രതിദിന വേതനം 300 രൂപയാക്കണമെന്ന്​ രാഘവൻ ആവശ്യപ്പെട്ടു.

കോഴിക്കോട്​ ലോക്സഭ മണ്ഡലത്തെ ബജറ്റ്​ പൂർണമായും തഴഞ്ഞു. കോഴിക്കോട്​ റെയിൽവേ സ്​റ്റേഷൻ വികസന ഫയൽ ഭൂവികസന അതോറിറ്റിയിൽ കുരുങ്ങിക്കിടപ്പാണ്​. ഇനി ഒരു ഉദ്യോഗസ്ഥനെയും താൻ ചെന്നു കാണാൻ ബാക്കിയില്ല. ഫറോക്ക്‌-അങ്ങാടിപ്പുറം, ഗുരുവായൂർ-തിരുനാവായ റെയിൽവേ ലൈനുകളെക്കുറിച്ച്​ ഒരു പരാമർശം പോലും ബജറ്റിലില്ല. കിനാലൂരിൽ എയിംസിന്​ ഭൂമി ഏറ്റെടുത്തു വരുകയാണെങ്കിലും കേരളത്തിന്​ എയിംസ്​ അനുവദിച്ചിട്ടില്ല.

കേന്ദ്രത്തിന്​ ലാഭം നൽകുന്ന കോഴിക്കോട്​ വിമാനത്താവള വികസനത്തിന്​ ഫണ്ട്​ നൽകിയിട്ടില്ല. ബേപ്പൂർ തുറമുഖ നവീകരണത്തിനും ലക്ഷദ്വീപ്‌ കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിനും, ബേപ്പൂർ -മലാപ്പറമ്പ്‌ നാലുവരിപാത പദ്ധതിക്കും, ടൂറിസം മേഖലക്കും ഫണ്ട്‌ അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.  

Tags:    
News Summary - Kerala on verge of air tax; MK Raghavan wants to save the center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.