പാഴൂരിൽ പരിശോധനക്കായി ആടിൽനിന്ന്​ രക്തസാമ്പ്​ൾ സ്വീകരിക്കുന്ന മൃഗസംരക്ഷണ വകുപ്പ് കണ്ണൂർ റീജനൽ ലാബിലെ ഉദ്യോഗസ്ഥർ

നിപ: കൂടുതൽ ആടുകളിൽനിന്ന് രക്തസാമ്പിൾ ശേഖരിച്ച്​ മൃഗസംരക്ഷണ വകുപ്പ്

മാവൂർ: പാഴൂരി​‍െൻറ ഒരു കിലോമീറ്റർ ചുറ്റളവി​ലുള്ള പ്രദേശങ്ങളിലെ ആടുകളിൽനിന്ന് മൃഗസംരക്ഷണ വകുപ്പ് രക്തസാമ്പിൾ ശേഖരിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് നടപടി. നിപയുടെ ഉറവിടം തേടിയാണ് പരിശോധന. പാഴൂരിലെയും പരിസരങ്ങളിലെയും ഫാമുകളിലെയും വീടുകളിലെയും ആടുകളിൽനിന്നുമാണ് സാമ്പിൾ ശേഖരിച്ചത്.

മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.കെ. ബേബി, കണ്ണൂർ റീജനൽ ഡിസീസ് ഡയഗ്നോസ്​റ്റിക് ലാബിലെ ഇൻവെസ്​റ്റിഗേഷൻ ഓഫിസർ ഡോ. വർഗീസ്, ലാബ് ടെക്നീഷ്യൻ എൻ. രവീന്ദ്രൻ, മൃഗസംരക്ഷണവകുപ്പിലെ എപ്പിഡമിസ്​റ്റ്​ ഡോ. നിഷ എബ്രഹാം, വെറ്ററിനറി സർജൻ ഡോ. കെ.സി. ഇസ്മയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിപ സ്ഥിരീകരിച്ചു മരിച്ച മുഹമ്മദ് ഹാഷിമി​ന്‍റെ വീട്ടിലെ രണ്ട് ആടുകളിൽനിന്ന് തിങ്കളാഴ്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ രക്തസാമ്പിളും സ്രവ സാമ്പിളുകളും ശേഖരിച്ചിരുന്നു.

Tags:    
News Summary - Kerala Officials Take Swab Samples Of Goat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.