വീട്ടുജോലിക്കിടെ മോഷണം; യുവതിയും ക്രിമിനൽ കേസ് പ്രതിയായ കാമുകനും അറസ്റ്റിൽ

കഴക്കൂട്ടം: വീട്ടുജോലിക്കിടയിൽ മോഷണം നടത്തിയ യുവതിയും കാമുകനും അറസ്റ്റിലായി. മേനംകുളം പുത്തൻതോപ്പ് കനാൽ പുറ മ്പോക്ക് വീട്ടിൽ സജീറ (32), കഠിനംകുളം, പുതുക്കുറിച്ചി മുഹിയുദ്ദീൻ പള്ളിക്ക് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ അൽ അമ ീൻ (32) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഠിനംകുളം പുത്തൻതോപ്പ് സ്വദേശിയും റിട്ടയേർഡ് അധ്യാപികയ ുമായ മേനംകുളം പുത്തൻതോപ്പ് വായന ശാലയ്ക്കു സമീപത്തെ സെലിൻ പെരേരയുടെ വീട്ടിലാണ് മോഷണം നടന്നത്. ഒരു വർഷമായി സെലിൻ പെരേരയുടെ വീട്ടിൽ ജോലിക്ക് നിന്ന ഒന്നാം പ്രതി സജീറ കഴിഞ്ഞ ആറ് മാസമായി പല പ്രാവശ്യങ്ങളിലായി 15 പവനോളം സ്വർണാഭരണങ്ങളും വില കൂടിയ വാച്ചുകളുമാണ് മോഷ്ടിച്ചത്.

മോഷണ മുതലുകൾ കൂട്ടുപ്രതിയും കാമുകനുമായ അൽ അമീന്‍റെ സഹായത്തോടെ വിവിധ ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും പണയം വയ്ക്കുകയും വിൽക്കുകയുമാണ് പതിവ്. അതിനു ശേഷം ഇരുവരും കോവളം, പൂവാർ, വർക്കല എന്നീ സ്ഥലങ്ങളിൽ മുറിയെടുത്ത് താമസിക്കുകയും ആർഭാട ജീവിതത്തിന് ഉപയോഗിക്കുകയും ചെയ്തു. കാമുകനായ അൽ അമീൻ കഠിനംകുളം, ചിറയിൻകീഴ് തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി മയക്കുമരുന്ന്, തല്ല് കേസുകളിലെ പ്രതിയാണ്.

ഭർത്താവിനെ ഒഴിവാക്കി കാമുകനോടൊപ്പം നാടുവിടാൻ ഒരുങ്ങവെയാണ് കഠിനംകുളം പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികൾ പണയം വെച്ചതും വിറ്റതുമായ സ്വർണാഭരണങ്ങൾ കണ്ടെടുത്തു.

കഠിനംകുളം പൊലീസ് ഇൻസ്പെക്ടർ പി.വി. വിനോദ് കുമാർ, സബ് ഇൻസ്പെക്ടർമാരായ ആർ. രതീഷ് കുമാർ, ഇ.വി. സവാദ് ഖാൻ, കെ. കൃഷ്ണപ്രസാദ്, എം.എ. ഷാജി, അനൂപ് കുമാർ, എ.എസ്.ഐമാരായ, എസ്സ്. രാജ, ബിനു എം.എസ്സ്, സി.പി.ഒമാരായ, സജിൻ, ഷിജു, അനിൽ കുമാർ, വനിത സി.പി.ഒ ഷമീന ബീഗം എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - kerala news kazhakkoottam arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.