പ്രവാസികൾക്ക്​ ആശ്വാസനടപടികൾ ഒരുക്കേണ്ടത്​ എല്ലാവരുടെയും ബാധ്യത -സമസ്​ത

കോഴിക്കോട്​: പ്രവാസികളെ ക്വാ​റ​ൻറീൻ ചെയ്യാൻ തങ്ങളുടെ 10000ത്തിലേറെ വരുന്ന മദ്​റസകളടക്കമുള്ള സ്ഥാപനങ്ങൾ വിട ്ടുനൽകാൻ ഒരുക്കമാണെന്ന്​ സമസ്​ത കേരള ജംഇയ്യത്തുൽ ഉലമ. പ്രസിഡൻറ്​ മുഹമ്മദ്​ ജിഫ്​രി മുത്തുകോയ തങ്ങൾ, വൈസ്​ പ് രസിഡൻറ്​ ഹൈദരലി ശിഹാബ്​ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്​ലിയാർ എന്നിവർ സംയുക്ത പ്രസ്​താവനയിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​.

പ്രവാസികൾക്ക്​ ആശ്വാസനടപടികൾ ഒരുക്കേണ്ടത്​ എല്ലാവരുടെയും ബാധ്യതയാണ്​. പ്രവാസികൾ രാജ്യത്തി​​െൻറ ന​ട്ടെല്ലും ​അവരുടെ സേവനങ്ങൾ വിലമതിക്കാനാകാത്ത​തുമാണ്​. വിഖായ അടക്കമുള്ള കീഴ്​ഘടകങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കാൻ സന്നദ്ധമാണെന്നും സമസ്​ത നേതാക്കൾ കൂട്ടിച്ചേർത്തു.

സ്ഥാപനങ്ങള്‍ വിട്ടുകൊടുക്കുവാനും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുവാനും സ്ഥാപന ഭാരവാഹികളും മഹല്ല് ജമാഅത്ത് കമ്മിറ്റികളും മുന്നോട്ടുവരണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയും ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - kerala muslim samastha updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.