കൊല്ലത്തുനിന്ന്​ കാണാതായ 42കാരി പാലക്കാട്ട്​ കൊല്ലപ്പെട്ടു; യുവാവ്​ അറസ്​റ്റിൽ

പാലക്കാട്​: കൊല്ലത്തുനിന്ന്​ കാണാതായ 42കാരിയെ പാലക്കാട്ട്​ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം മുഖത്തല തൃക്കോവിൽവട്ടം നടുവിലക്കരയിൽ ശിവദാസൻ പിള്ളയ​ുടെ മകൾ സുചിത്രയാണ്​ കൊല്ലപ്പെട്ടത ്​. സംഭവത്തിൽ കോഴിക്കോട്​ പേരാ​​മ്പ്ര ചങ്ങരോത്ത്​ തൊടുവെയിൽ വീട്ടിൽ പ്രശാന്തി​െന (32) കൊല്ലം ക്രൈംബ്രാഞ്ച ്​ അറസ്​റ്റ്​ ചെയ്​തു. യുവതിയെ കാണാതായി ഒരുമാസത്തിനു ശേഷമാണ്​ മൃതദേഹം കണ്ടെത്തിയത്​. പാലക്കാട്​ മണലി ശ്രീരാംനഗർ ഹൗസിങ്​ കോളനിയിലെ വാടക വീടി​​െൻറ മതിലിനോട്​ ​േചർന്ന്​ ചതുപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു. പ്രതിയുമായി പാലക്കാ​ട്ടെത്തിയ കൊല്ലം പൊലീസ്​ മൃതദേഹം പുറത്തെടുത്തു. കഴുത്തു​മുറുക്കി ​െകാലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നെന്ന്​ പ്രശാന്ത്​ മൊഴി നൽകി. കൊല്ലത്ത്​ ഒരു സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ ട്രെയിനിയായിരുന്നു​​ സുചിത്ര.

പാലക്കാട്ട്​ സംഗീത അധ്യാപകനായ പ്രശാന്ത്,​ ഹൗസിങ്​ കോളനിയിലാണ്​ താമസം. കൊല്ലം മണക്കാ​ട്ടുനിന്ന്​ വിവാഹം​ കഴിച്ച പ്രശാന്തിന്​​ ഏഴുമാസം പ്രായമുള്ള ആൺകുട്ടിയുണ്ട്​്​. കുഞ്ഞി​​െൻറ ചോറൂണിന്​ ഗുരുവായൂർ ക്ഷേത്രത്തിൽ പോയപ്പോഴാണ്​, ഭാര്യയുടെ അകന്ന ബന്ധുവായ​ സുചിത്രയുമായി​ പരിചയപ്പെട്ടത്​. ഫേസ്​ബുക്ക്​ വഴി ബന്ധം വളർന്നു. പിന്നീട്​ ഒഴിയാൻ ശ്രമിച്ചെങ്കിലും സുചിത്ര സമ്മതിച്ചില്ലെന്ന്​​ പറയുന്നു​. മാർച്ച്​ 14ന്​ ഭാര്യയെയും കുഞ്ഞിനെയും കൊല്ലത്തെ വീട്ടി​ൽ കൊണ്ടുവിട്ട പ്രശാന്ത്​, 17ന്​ രാത്രി സുചിത്രയുമായി എത്തി​.

20ന്​ ഇരുവരും വഴക്കിടുകയും​ കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം പെട്രോളൊഴിച്ച്​ കത്തിക്കാൻ ശ്രമിച്ചെങ്കിലും കഴിയാതായപ്പോൾ കാൽമുട്ട്​ വരെയും പാദങ്ങളും മുറിച്ച്​ വേർപ്പെടുത്തി ചതുപ്പിൽ കുഴിച്ചുമൂടി. സൈബർ സെൽ സഹായത്തോടെ സുചിത്രയുടെ മൊബൈൽ പിന്തുടർന്നാണ്​ ​കൊല്ലം ഡെപ്യൂട്ടി പൊലീസ്​ കമീഷണർ ജോസി ചെറിയാൻ, ജില്ല ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പി പി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ കേസി​​െൻറ ചുരുളഴിച്ചത്​. മൃതദേഹം പുറത്തെടുത്ത്​ പാലക്കാട്​ ജില്ല ആശുപത്രിയിൽ പോസ്​​റ്റ്​മോർട്ടം നടത്തി. മാർച്ച്​ 17ന്​ എറണാകുളത്ത്​ ബ്യൂട്ടിഷ്യൻ ട്രെയിനിങ്ങിനെന്ന്​ പറഞ്ഞ്​​ പോയ സുചിത്ര തുടർന്ന്​ രണ്ടുദിവസം വീട്ടിലേക്ക്​ വിളിച്ചിരുന്നു. സുചിത്ര വിവാഹബന്ധം വേർപ്പെടുത്തിയതാണ്​.

Tags:    
News Summary - kerala muder news updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.