സുഹൃത്തുക്കൾ കൊന്ന്​ കിണറ്റിൽ തള്ളിയ ഇർഷാദിൻെറ മൃതദേഹം കണ്ടെത്താനായില്ല; തിരച്ചിൽ തുടരും

ചങ്ങരംകുളം/മലപ്പുറം: സുഹൃത്തുക്കൾ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പന്താവൂർ സ്വദേശി കിഴക്കേ വളപ്പിൽ ഇർഷാദി​െൻറ (25) മൃതദേഹം കണ്ടെത്താനുള്ള ശ്രമം വിഫലം. എടപ്പാൾ പൂക്കരത്തറയിലെ കിണറ്റിൽ ശനിയാഴ്​ച ഒമ്പതുമണിക്കൂർ നീണ്ട തെളിവെടുപ്പിനൊടുവിലും മൃതദേഹം കണ്ടെത്താനായില്ല. തിരച്ചിൽ ഞായറാഴ്​ചയും നടക്കും. കിണറ്റില്‍ വലിയ അളവിൽ മാലിന്യമുള്ളതിനാലാണ്​ മൃതദേഹം കണ്ടെത്താൻ തടസ്സമാകുന്നത്​. പൊലീസും ഫയര്‍ഫോഴ്സും തൊഴിലാളികളും ചേര്‍ന്ന്​ കിണറ്റില്‍നിന്ന് മാലിന്യം കയറ്റിയാണ്​ തിരച്ചിൽ നടത്തുന്നത്​.

പ്രതികളായ വട്ടംകുളം അധികാരത്ത്പടി സുഭാഷ് (35), മേനോന്‍പറമ്പില്‍ എബിന്‍ (28) എന്നിവരുമായി രാവിലെ ഒമ്പതുമുതൽ എടപ്പാൾ പൂക്കരത്തറയിൽ തെളിവെടുപ്പാരംഭിച്ചു. തിരൂർ ഡിവൈ.എസ്.പി. സുരേഷ് ബാബുവി​െൻറയും ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലി​െൻറയും നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. ശാസ്ത്രീയ തെളിവെടുപ്പ് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. പ്രതികളെ പൊന്നാനി കോടതിൽ ഹാജരാക്കി കസ്​റ്റഡിയിൽ വാങ്ങും. ദൃക്​സാക്ഷികളില്ലാത്ത കേസിൽ ഏറെ അന്വേഷണങ്ങൾ നടത്താനുണ്ടെന്ന് ഡിവൈ.എസ്.പി. സുരേഷ് ബാബു പറഞ്ഞു.

ജൂൺ 11ന്​ വൈകീട്ട്​ പന്താവൂരിലെ വീട്ടിൽനിന്ന്​ ബിസിനസ് ആവശ്യാർഥമെന്ന്​ പറഞ്ഞ് പുറത്തുപോയ ഇർഷാദിനെ പ്രതികളായ സുഭാഷ്, എബിൻ ചേർന്ന് വട്ടംകുളത്തെ വാടകവീട്ടിൽ കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇർഷാദി​െൻറ പക്കലുള്ള മൂന്നുലക്ഷം രൂപ കൈക്കലാക്കിയ ശേഷമായിരുന്നു കൊലപാതകം. നാല്​ കിലോമീറ്ററോളമകലെയുള്ള പൂക്കരത്തറയിലേക്ക് മൃതദേഹം ചാക്കിൽ കൊണ്ടുപോവുകയായിരുന്നു. പടിഞ്ഞാറങ്ങാടിയിൽനിന്ന്​ വാടകക്കെടുത്ത കാറിലാണ്​ കൊണ്ടുപോയത്​. 

Tags:    
News Summary - kerala malappuram killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.