മദ്യനിരോധന സമിതി വീണ്ടും അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് ഒരുങ്ങുന്നു

കോഴിക്കോട്: തദ്ദേശ ഭരണ കൂടങ്ങളുടെ മദ്യനിരോധന ജനാധികാരവകുപ്പുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറത്ത് വീണ്ടും അനിശ്ചികാല സമരം തുടങ്ങാൻ മദ്യനിരോധന സമിതി തീരുമാനിച്ചു. അനധികൃത മദ്യ- മദ്യേതര ലഹരികളെ തടയാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് സ്റ്റാറ്റ്യൂട്ടറി അധികാരം നൽകണമെന്നും പാഠപുസ്തകങ്ങളിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സത്യഗ്രഹം.

മദ്യനിരോധന ജനാധികാരവകുപ്പുകൾ റദ്ദുചെയ്തതിനെതിരെ 2008 ആഗസ്റ്റ് 21 ന് കേരള മദ്യനിരോധന സമിതി ആരംഭിച്ച അനിശ്ചിത കാല സത്യഗ്രഹ സമരം വഴി 2012 ഒക്ടോബറിൽ ഉമ്മൻചാണ്ടി സർക്കാരാണ് പുനസ്ഥാപിച്ചത്. ഒന്നാം പിണറായി സർക്കാർ 2017ൽ വീണ്ടും അട്ടിമറിച്ചു. അങ്ങനെയാണ് 29 ബാറുകൾ മാത്രമുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ 25 ഇരട്ടി മദ്യശാലകൾ ഉണ്ടായത്.

ഇനിയും ബാറുകളും മറ്റു മദ്യ വിതരണ കേന്ദ്രങ്ങളും തുറക്കാൻ സർക്കാർ തീരുമാനിച്ചതും. ഈയൊരവസ്ഥയിലാണ് പ്രാദേശിക ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരത്തിനായുള്ള അനിശ്ചിത കാല സമരം ആരംഭിക്കാൻ മദ്യനിരോധന സമിതി തീരുമാനിച്ചിരിക്കുന്നു.

ഈ വരുന്ന ആഗസ്റ്റ് 14 ന് രാത്രിയാണ് സത്യഗ്രഹ സമരം ആരംഭിക്കുക. യോഗത്തിൽ പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഡോ. വിൻസെന്റ് മാളിയേക്കൽ, ട്രഷറർ ഖദീജ നർഗീസ്, ബി.ആർ. കൈമൾ, വി.ജി.ശശി, ടി. ചന്ദ്രൻ, ഇയ്യച്ചേരി പദ്മിനി, കെ.വി.രാഘവൻ, ആന്റണി പന്തലുക്കാരൻ, മജീദ് മാടമ്പാട്ട്, വർഗീസ് മലപ്പുറം, മൊയ്തീൻ കുട്ടി കടവത്ത്, രാമകൃഷ്ണൻ മോനാച്ച, രവീന്ദ്രൻ കണ്ണൂർ, ഡോ. ജാക്സൺ, രാധാകൃഷ്ണൻ എറണാകുളം, ഈപ്പൻ കരീറ്റി എന്നിവ പ്രസംഗിച്ചു.

Tags:    
News Summary - Kerala Madhya Nirodhana Samithi Back to the struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.