Posted On
date_range Updated On
date_range കോവിഡിൽ കേരളം കള്ളക്കണക്കുണ്ടാക്കുന്നു -വി. മുരളീധരൻ
കോഴിക്കോട്: കോവിഡിൽ കള്ളക്കണക്കുണ്ടാക്കുന്നതിൽ ഒന്നാം സ്ഥാനമാണ് കേരളത്തിനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. രോഗപരിശോധനയിൽ രാജ്യത്ത് 26ാം സ്ഥാനത്തുള്ള കേരളം വീമ്പു പറയാൻ കള്ളക്കണക്കുണ്ടാക്കുകയാണ്. ക്വാറൻറീൻ പണം നിർബന്ധമായി പിരിക്കണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ല. പ്രവാസികളെ കേരളസർക്കാർ ബലിയാടാക്കുകയാണെന്നും സംസ്ഥാന സർക്കാറിനെതിനെതിരെ നിശിത വിമർശനമുയർത്തി മുരളീധരൻ പറഞ്ഞു.
സർക്കാറിെൻറ കാര്യക്ഷമതക്കുറവ് പ്രവാസികളുടെ തലയിൽ കെട്ടിവെക്കുകയാണ് കേരള സർക്കാർ. സംസ്ഥാന സർക്കാർ നിലപാടുകൾ കാരണമാണ് കൂടുതൽ വിമാനങ്ങൾ അനുവദിക്കാത്തത്. കേരള സർക്കാർ വീമ്പുപറച്ചിൽ നിർത്തണമെന്നും വി. മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.