തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 74.38 ശതമാനം പോളിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 74.38 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു.

ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 97 സ്ഥാനാർഥികൾ ജനവിധി തേടി.

വോട്ടെണ്ണൽ ഇന്ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം കമീഷൻ വെബ്സൈറ്റിലെ ‘ട്രെൻഡ്’ വിൻഡോയിൽ ലഭ്യമാകും.

Tags:    
News Summary - Kerala Local by-elections: 74.38 percent polling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.