തദ്ദേശ തെരഞ്ഞെടുപ്പ്​: ഇരു മുന്നണിയും ഒപ്പത്തിനൊപ്പം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 28 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ലേ​ക്ക്​ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫും ഇ​ട​തു​മു​ന്ന​ണി​യും 12 വീ​തം സീ​റ്റി​ൽ വി​ജ​യി​ച്ചു. ബി.​ജെ.​പി​യും സ്വ​ത​ന്ത്ര​രും ര​ണ്ടു സീ​റ്റ്​ വീ​തം നേ​ടി. 11 സീ​റ്റു​ണ്ടാ​യി​രു​ന്ന യു.​ഡി.​എ​ഫി​ന്​​ ഒ​രു സീ​റ്റ്​ കൂ​ടി​യ​പ്പോ​ൾ 14 സീ​റ്റു​ണ്ടാ​യി​രു​ന്ന ഇ​ട​തു മു​ന്ന​ണി​ക്ക്​ ര​ണ്ട്​ സീ​റ്റ്​ കു​റ​ഞ്ഞു.

കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ജോ​സ​ഫ്, ​േജാ​സ്​ പ​ക്ഷ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ കോ​ട്ട​യ​ത്തെ അ​ക​ല​ക്കു​ന്നം വാ​ർ​ഡി​ൽ ജോ​സ്​ വി​ഭാ​ഗം വി​ജ​യി​ച്ചു. ര​ണ്ടി​ല ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച ജോ​സ​ഫ്​ വി​ഭാ​ഗ​ത്തെ 63 വോ​ട്ടി​നാ​ണ്​ ജോ​സ്​ വി​ഭാ​ഗം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​തു​കൂ​ടി ചേ​ർ​ത്താ​ൽ യു.​ഡി.​എ​ഫി​ന്​ 13 സീ​റ്റാ​കും.

ക​ഴി​ഞ്ഞ ത​വ​ണ വി​ജ​യി​ച്ച​തി​ൽ നാ​ല്​ വാ​ർ​ഡ്​ യു.​ഡി.​എ​ഫി​ന്​ ന​ഷ്​​ട​മാ​യി. ആ​റ്​ സീ​റ്റ്​ പി​ടി​ച്ചെ​ടു​ത്തു. യു.​ഡി.​എ​ഫി​െൻറ ര​ണ്ട്​ സി​റ്റി​ങ്​ സീ​റ്റി​ൽ എ​ൽ.​ഡി.​എ​ഫ് വി​ജ​യി​ച്ചു.
ഇ​ട​തി​​െൻറ​യും യു.​ഡി.​എ​ഫി​െൻറ​യും ഓ​രോ സി​റ്റി​ങ്​ സീ​റ്റി​ൽ ബി.​ജെ.​പി വി​ജ​യി​ച്ചു. ബി.​ജെ.​പി​യു​ടെ ര​ണ്ട് സി​റ്റി​ങ്​ സീ​റ്റു​ക​ളി​ൽ കോ​ൺ​ഗ്ര​സും മു​സ്​​ലിം ലീ​ഗും ഒാ​രോ​ന്നി​ൽ ജ​യി​ച്ചു.

കാ​സ​ർ​കോ​ട്​ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഹൊ​ണ്ണ​മൂ​ല സീറ്റ് യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. ബളാൽ ഗ്രാമപഞ്ചായത്തിലെ മാലോ വാർഡ് കേരളാ കോൺഗ്രസ് നിലനിർത്തി.

തലശേരി നഗരസഭ ടെംബിൾ ഗേറ്റ് വാർഡ് ബി.ജെ.പിയിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു.

ആലത്തൂർ പത്തിയൂർ പഞ്ചായത്തിലെ 17ാം വാർഡ് കോൺഗ്രസിൽ നിന്ന് സി.പി.എം സ്ഥാനാർഥി കെ.ബി പ്രശാന്ത് പിടിച്ചെടുത്തു.

കോഴിക്കോട് ചോറോട് കൊളങ്ങാട് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.പി ചന്ദ്രശേഖരൻ 84 വോട്ടിന് വിജയിച്ചു.

കോട്ടയം വൈക്കം മു​നി​സി​പ്പാ​ലി​റ്റി​ 21ാം വാർഡ് യു.ഡി.എഫിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥി കെ.ആർ രാജേഷ് പിടിച്ചെടുത്തു. 79 വോട്ടാണ് ഭൂരിപക്ഷം.

ഷൊർണൂർ നഗരസഭ തത്തംകോട് വാർഡും ആലപ്പുഴ നഗരസഭ ദേവകുളങ്ങര പഞ്ചായത്തിലെ കുമ്പിളിശേരി വാർഡും യു.ഡി.എഫ് നിലനിർത്തി.

അരൂക്കുറ്റി പഞ്ചായത്തിലെ മൂന്നാം വാർഡും വയനാട് വെങ്ങപ്പള്ളി പഞ്ചായത്തിെല കോക്കുഴി വാർഡും എൽ.ഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത് ഭരണവും എൽ.ഡി.എഫ് നിലനിർത്തി.

കോ​ട്ട​യം അ​ക​ല​കു​ന്നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​വ​ത്തി​ള​പ്പ് വാർഡ് കേരളാ കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം സ്ഥാനാർഥി ജോർജ് തോമസ് വിജയിച്ചു.

Tags:    
News Summary - Kerala Local Bodies By Election Results -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.