ന്യൂഡൽഹി: നാഷണൽ ബുക്ക് ട്രസ്റ്റ് പ്രഗതി മൈതാനിയിൽ ഫെബ്രുവരി 25 മുതൽ മാർച്ച് അഞ്ച് വരെ നടത്തുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും കേരള മീഡിയ അക്കാദമിയുടെയും സ്റ്റാളുകളും.
രണ്ടാം നമ്പർ ഹാളിൽ 355, 356 നമ്പർ സ്റ്റാളുകളിലാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങൾ ലഭിക്കുക. ഇതേ ഹാളിൽ കേരള മീഡിയ അക്കാദമിയുടെ സ്റ്റാള്‍ നമ്പര്‍ 362 ആണ്. ദിവസവും രാവിലെ 11 മുതൽ 8 മണി വരെയാണ് പുസ്തകോത്സവത്തിന്റെ പ്രവർത്തന സമയം.
ആദ്യമായിട്ടാണ് ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങൾ ഡൽഹി മലയാളികൾക്ക് നേരിട്ട് വാങ്ങാനുള്ള അവസരമൊരുക്കുന്നത്. 300 ലധികം ശീർഷകങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങൾ ലഭിക്കും. മറ്റു പ്രസാധകരെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ മികച്ച വൈജ്ഞാനിക പുസ്തകങ്ങൾ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.