സ്​കൂളുകൾ ചെലവ്​ മാത്രമേ ഫീസായി ഈടാക്കാവുവെന്ന്​ ഹൈകോടതി

കൊച്ചി: കോവിഡ് കാലത്ത് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ നടത്തിപ്പ് ചെലവിലധികം വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. ഇക്കാര്യം ഉറപ്പു വരുത്താനായി സ്കൂളുകൾ അവരുടെ നടത്തിപ്പ് ചെലവിേൻറയും വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന ഫീസിെൻറയും വിശദാംശങ്ങൾ നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ട്യൂഷൻ ഫീ, സ്പെഷ്യൽ ഫീ തുടങ്ങിയവയടക്കം തരം തിരിച്ച് ഫീസിെൻറ വിശദാംശങ്ങൾ നവംബർ 17നകം നൽകാനാണ് നിർദേശം.

കോവിഡ് കാലത്ത് ഫീസിളവ് തേടി വിദ്യാർഥികളും രക്ഷകർത്താക്കളും നൽകിയ ഹരജികളാണ് കോടതിയുെട പരിഗണനയിലുള്ളത്. ഹരജിയിൽ പരാമർശിക്കുന്ന ആറ് സ്കൂളുകളോട് നേരത്തെ ഫീസ് വിശദാംശങ്ങൾ കോടതി തേടിയിരുന്നു. എന്നാൽ, ഇവർ നൽകിയ വിശദാംശങ്ങൾ പ്രവർത്തന ചെലവുമായി ബന്ധപ്പെട്ട് മാത്രമാണെന്നും 2020 -21 അധ്യയന വർഷം വിദ്യാർഥികൾക്ക് ഫീസിനത്തിൽ നൽകിയ ഇളവുകളെെന്തന്ന് വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മതിയായ ഇളവ് നൽകുന്നുണ്ടെന്നും ഇളവ് പരിഗണിച്ചിട്ടുണ്ടെന്നുമുള്ള മറുപടി മാത്രമാണുള്ളത്. കോവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യം എല്ലാ പൗരൻമാണേയും ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ വർഷത്തേക്കെങ്കിലും സ്കൂൾ നടത്തിപ്പിലൂടെ ലാഭം പ്രതീക്ഷിക്കരുത്. സ്കൂളുകളുടെ പ്രവർത്തന ചെലവിനേക്കാൾ ഉയർന്ന ഫീസ് സ്കൂളുകൾ വാങ്ങുന്നില്ലെന്ന് കോടതിക്ക് ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനാൽ, നടത്തിപ്പ് ചെലവ് കൃത്യമായി സമർപ്പിക്കണമെന്നും കുട്ടികളിൽ നിന്ന് ഈടാക്കേണ്ട ഫീസ് എത്രെയന്ന് ഇതിലൂടെ നിർണയിക്കാനാവുമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ചെലവ്, ഫീസ് ഇനത്തിൽ തരംതിരിച്ച വിശദാംശങ്ങൾ നൽകാൻ നിർദേശിച്ചത്. ഹരജി വീണ്ടും 18ന് പരിഗണിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.