തിരുവനന്തപുരം: കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നവനീതി പ്രസാദ് സിങ് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, കേരള ഹൈകോടതിയിലെ ജസ്റ്റിസുമാരായ ആൻറണി ഡൊമനിക് പി.എൻ. രവീന്ദ്രൻ, സുരേന്ദ്ര മോഹൻ, പി.ആർ. രാമചന്ദ്ര മേനോൻ, പട്ന ഹൈകോടതിയിലെ ജസ്റ്റിസ് ചക്രധരി ശരൺ സിങ്, ലോകായുക്ത അംഗം മിഹിർ കുമാർ ജാ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ജി. സുധാകരൻ, മാത്യൂ ടി. തോമസ്, എ.കെ. ശശീന്ദ്രൻ, സി. രവീന്ദ്രനാഥ്, രാമചന്ദ്രൻ കടന്നപ്പള്ളി, ശശി തരൂർ എം.പി, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് എന്നിവരും പെങ്കടുത്തു.
കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങിന് ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലികൊടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.