Posted On
date_range Updated On
date_range വിവാദ ഭൂമി ഇടപാട്: മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാട് ക്രിമിനല്‍ കേസ് എടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഹൈകോടതി നോട്ടീസയച്ചു.
നേരത്തെ സമാന ആവശ്യം ഉന്നയിച്ച് നല്‍കിയ സ്വകാര്യ അന്യായം എറണാകുളം മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് അഭിഭാഷകനായ പോളച്ചന്‍ പുതുപ്പാറ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.
സമാന ആവശ്യമുന്നയിച്ച് നല്‍കിയ രണ്ട് ഹര്‍ജികളില്‍ ഹൈകോടതി വ്യാഴാഴ്ച ഒരുമിച്ച് വാദം കേള്‍ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.