ചെന്നൈയിൽനിന്ന്​ എത്തി; ചീഫ് ജസ്​റ്റിസ് ക്വാറ​ൻറീനിൽ

കൊച്ചി: ചെന്നൈയിൽനിന്ന് മടങ്ങിയെത്തിയ ഹൈകോടതി ചീഫ് ജസ്​റ്റിസ് എസ്. മണികുമാർ ഔദ്യോഗിക വസതിയിൽ ക്വാറ​ൻറീനി ൽ പ്രവേശിച്ചു. ഏപ്രിൽ 25ന്​ സ്വദേശമായ ചെന്നൈയിലെ വേളാച്ചേരിയിൽനിന്ന് കൊച്ചിയിലെത്തിയ സാഹചര്യത്തിലാണ്​ 14 ദിവസ ത്തെ ക്വാറ​ൻറീനിൽ പ്രവേശിച്ചത്​.

ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മാർച്ച് അവസാനമാണ് തമിഴ്നാട്ടിലേക്ക് മടങ്ങിയത്. സർവിസിൽനിന്ന് വിരമിക്കുന്ന ജസ്​റ്റിസ് സി.കെ. അബ്​ദുൽ റഹീമിന് ഫുൾകോർട്ട് റഫറൻസിലൂടെ യാത്രയയപ്പ് നൽകാനാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. അന്തർ സംസ്ഥാന യാത്രയായതിനാൽ സർക്കാറി​​​െൻറ മുൻകൂർ അനുമതി വാങ്ങിയിരുന്നു.

25ന് വൈകീട്ട്​ വാളയാറിൽ എത്തിയ ചീഫ് ജസ്​റ്റിസിനെ ആരോഗ്യപ്രവർത്തകർ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തി. തുടർന്ന് പൊലീസ് അകമ്പടിയിൽ ശനിയാഴ്ച രാത്രി ഒൗദ്യോഗിക വസതിയിലെത്തുകയായിരുന്നു.

മറ്റ്​ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർ നിശ്ചിതദിവസം ക്വാറ​ൻറീനിൽ കഴിയണമെന്നാണ്​ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ​. ക്വാറ​ൻറീനിൽ കഴിയുന്ന കാര്യം ജില്ല ഭരണകൂടത്തെയും ആരോഗ്യവകുപ്പ് അധികൃതരെയും അറിയിച്ചിട്ടുണ്ട്. ഇൗ ദിവസങ്ങളിൽ രോഗബാധയുണ്ടോയെന്ന്​ അധികൃതർ നിരീക്ഷിക്കും.

ക്വാറ​ൻറീനിലിരുന്നാകും വിഡിയോ കോൺഫറൻസ്​ മുഖേനയുള്ള യാത്രയയപ്പ് ചടങ്ങിൽ ചീഫ്​ ജസ്​റ്റിസ്​ സംബന്ധിക്കുക. ചീഫ്​ ജസ്​റ്റിസിനെ സ്വീകരിക്കാൻ പോയ ​േപഴ്​സനൽ സ്​റ്റാഫ്​ അംഗങ്ങളും ഗൺമാനും ക്വാറ​ൻറീനിൽ പ്രവേശിച്ചിട്ടുണ്ട്​.

Tags:    
News Summary - Kerala High Court Chief justice Home Quarantine -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.